HEALTHKERALANEWS

കോന്നി മെഡിക്കല്‍ കോളജ് തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും

പത്തനംതിട്ട: കോവിഡ് ആശങ്കകള്‍ക്കിടയിലും നാടിന് അഭിമാനമായി കോന്നി ഗവ. മെഡിക്കല്‍ കോളേജിലെ ഒപി വിഭാഗം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുന്നത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സംസ്ഥാനത്തെ 33-ാമത്തെ മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നടുത്തളത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. 50ല്‍ താഴെ ആളുകള്‍ക്കു മാത്രമേ ചടങ്ങിലേക്ക് പ്രവേശനമുള്ളൂ. ഉദ്ഘാടന ചടങ്ങില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പൊതു ജനങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പങ്കെടുക്കുന്ന എല്ലാവര്‍ക്കും കോവിഡ് ആന്റിജന്‍ പരിശോധന നടത്തും. കോന്നി നിയോജക മണ്ഡലത്തില്‍ അരുവാപ്പുലം പഞ്ചായത്തിലാണ് മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട ജില്ലയുടേയും സമീപ ജില്ലകളിലെയും ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കോന്നി മെഡിക്കല്‍ കോളേജ് ഒരു മുതല്‍ക്കൂട്ടായി മാറുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close