INDIANEWSTop News

കോഫി വെന്റിങ് മെഷീനുകൾ കഫേ കോഫി ഡേ തിരിച്ചെടുക്കുന്നു; കമ്പനികളിൽ ജീവനക്കാരില്ലതായതോടെ കോഫി ഡെയുടെ വെന്റിങ് മെഷീനുകൾ വെറുതെ കിടന്ന് നശിച്ചു പോകുന്ന സാഹചര്യത്തിലാണ് തിരിച്ചെടുക്കാൻ തീരുമാനം

ബെംഗളൂരു: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക മേഖലയ്ക്ക് ഉണ്ടായ തിരിച്ചടി പറഞ്ഞറിയിക്കുന്നതിലും ഒരുപാട് മുകളിലാണ്. വലിയ തിരിച്ചടികളാണ് ലോകമെമ്പാടും ഉണ്ടായിരിക്കുന്നത്. ലഭത്തിലിരുന്ന പല സ്ഥാപനങ്ങളും നഷ്ടത്തിലായി. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന പല സെക്ടറുകളും ഇതേ തുടര്‍ന്ന് വലിയ തകര്‍ച്ചയിലേക്കാണ് ദൈനംദിനം പോയ്‌ക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ പ്രമുഖ കോഫി ചെയിന്‍ കമ്പനിയായ കഫേ കോഫി ഡേയുടെ കാര്യവും വ്യത്യസ്തമല്ല.

ഉപഭോക്താക്കളുടെ പക്കലുള്ള 30000 ത്തോളം കോഫി വെന്റിങ് മെഷീനുകളാണ് സഷ്ടം കാരണം കമ്പനി തിരിച്ചെടുത്തത്. പല കമ്പനികളും വര്‍ക്ക് ഫ്രം ഹോം നിലയിലേക്ക് മാറിയതോടെ ഓഫീസുകളില്‍ ജീവനക്കാരില്ലാതായത്,കൊണ്ട് തന്നെ കഫേ കോഫി ഡെയുടെ വെന്റിങ് മെഷീനുകള്‍ വെറുതെ കിടക്കാന്‍ ഇടയാക്കി ഇതോടെയാണ് കോഫി വെന്റിങ് മെഷീനുകള്‍ തിരിച്ചെടുക്കാന്‍ കമ്പനി തീരുമാനിച്ചത്. കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡ് റെഗുലേറ്ററി ഫയലിങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉപഭോക്താക്കളുടെ ഇടങ്ങളില്‍ കമ്പനി സ്ഥാപിച്ച പതിനായിരക്കണക്കിന് മെഷീനുകള്‍ കമ്പനി തിരിച്ചെടുത്തു. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം 306.54 കോടി രൂപയാണ്. പ്രവര്‍ത്തന വരുമാനം 73.4 ശതമാനം ഇടിഞ്ഞ് 400.81 കോടിയായി. ജനുവരി – മാര്‍ച്ച് പാദവാര്‍ഷികത്തില്‍ മാത്രം കമ്പനിക്ക് 94.81 കോടി നഷ്ടം ഉണ്ടായി.

വരുമാനം 61.4 ശതമാനം ഇടിഞ്ഞ് 141.04 കോടിയായി. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്പനി തങ്ങളുടെ വെന്റിങ് മെഷീനുകള്‍ ഉപഭോക്താക്കളുടെ ഇടങ്ങളില്‍ നേരത്തെ സ്ഥാപിച്ചിരുന്നത്. കോവിഡിന് മുന്‍പ് വരെ വന്‍ വിജയമായിരുന്ന കഫേ കോഫി കോവിഡോടെ താഴ്ചയിലേക്ക് എത്തുകയായിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close