KERALA

കോവിഡിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അന്തര്‍സംസ്ഥാന സര്‍വീസ് ആരംഭിക്കുന്നു

തിരുവനന്തപുരം: കോവിഡിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓണക്കാലത്ത് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി ഒരുങ്ങുന്നു. സെപ്റ്റംബര്‍ വരെ, കര്‍ണാടകയിലേക്കാണ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം കര്‍ണാടക ആര്‍.ടി.സിയുടെ ബംഗളൂരുവില്‍നിന്നുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ബുധനാഴ്ച ആരംഭിക്കുന്നുണ്ട്. സ്‌പെഷ്യല്‍ സര്‍വീസിനെതുടര്‍ന്ന് ജീവനക്കാരെത്തി ബംഗളൂരുവിലെ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെര്‍മിനലിലെ കൗണ്ടര്‍ രണ്ടു ദിവസം മുമ്പ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. . കോവിഡിന്റെ പശ്ചാത്തലത്തില്‍ ബസിലെ ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ബസിന്റെ മുന്‍ഭാഗം വേര്‍തിരിച്ചുകൊണ്ട് ക്യാബിനും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ മാറ്റം വരുത്തിയ ബസുകളാണ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കുക.

കേരളത്തില്‍ നിന്നുള്ള സര്‍വ്വീസ് വിവരങ്ങള്‍ ഗതാഗത മന്ത്രി എകെ. ശശീന്ദ്രനാണ് അറിയിച്ചത്. 10 ശതമാനം അധിക നിരക്കോടെ എന്‍ഡ് ടു എന്‍ഡ് വ്യവസ്ഥയിലാണ് ടിക്കറ്റുകള്‍ അനുവദിക്കുകയെന്ന് മന്ത്രി തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് അറിയിച്ചത്. ടിക്കറ്റുകള്‍ KSRTC യുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വെബ്‌സൈറ്റായ online.keralalrtc.com ലൂടെ ലഭിക്കും.

Tags
Show More

Related Articles

Back to top button
Close