Breaking NewsKERALA

കോലഞ്ചേരിയില്‍ വൃദ്ധ പീഡനത്തിന് ഇരയായത് നിര്‍ഭയക്ക് സമാനം; വൃദ്ധ അപകടനില തരണം ചെയ്തിട്ടില്ല

കോലഞ്ചേരി: കോലഞ്ചേരിയില്‍ വൃദ്ധ പീഡനത്തിന് ഇരയായത് നിര്‍ഭയക്ക് സമാനമെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിനിരയായ എഴുപത്തിയഞ്ചുകാരി അപടകനില തരണം ചെയ്തിട്ടില്ല. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു വൃദ്ധ ബലാത്സംഗത്തിന് ഇരയായത്. പുകയിലയും ചായയും തരാമെന്ന് പറഞ്ഞ് ഓമന എന്ന സ്ത്രീ ഇവരെ കൂട്ടികൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് കട്ടിലില്‍ ഇരുത്തിയ ശേഷം ടിവി കാണിച്ചു തരാമെന്ന് പറയുകയും തുടര്‍ന്ന് തലമുടി നരച്ച പ്രായമുള്ള മനുഷ്യന്‍ വ്യദ്ധയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വൃദ്ധയുടെ നിലവിളി കേട്ട് അടുത്ത വീട്ടിലുള്ളവര്‍ ഓടിയെത്തിയപ്പോള്‍ ഓമന അവരോട് മോശമായി പെരുമാറുകയായിരുന്നു. എന്നാല്‍, വൈകുന്നേരം മൂന്നു മണിയോടെയാണ് ഓമന വൃദ്ധയെ ഓട്ടോറിക്ഷയില്‍ കയറ്റി തിരികെ വീട്ടില്‍ എത്തിക്കുന്നത്. ശരീരത്തില്‍ നെഞ്ച് മുതല്‍ വയറ് വരെയുള്ള ഭാഗത്ത് കത്തികൊണ്ട് വരഞ്ഞ് മുറിച്ചിട്ടുണ്ട്.
ആന്തരിക അവയവങ്ങള്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. മാത്രമല്ല, ജനനേന്ദ്രിയത്തില്‍ സാരമായി മുറിവേറ്റിട്ടുണ്ടുമുണ്ട്. മൂത്ര സഞ്ചിയടക്കം പൊട്ടിയ നിലയിലാണ് വൃദ്ധയെ ആശുപത്രിയിലെത്തിക്കുന്നത്. യൂറോളജി, ഗൈനക്കോളജി വിഭാഗത്തിലെ നാല് ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. അടുത്ത 44 മുതല്‍ 72 മണിക്കൂര്‍ വരെയുളള സമയം നിര്‍ണായകമാണ്. ഇതിനു ശേഷം മാത്രമേ ആരോഗ്യനില വീണ്ടെടുക്കുന്ന കാര്യത്തില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയുവെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ പുത്തന്‍ കുരിശ് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍, സംഭവത്തിന് പിന്നില്‍ ഒരു യുവതി ഉണ്ടെന്ന് സംശയിക്കുന്നതായി ആക്രമണത്തിനിരയായ സ്ത്രീയുടെ മകന്‍ പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close