SPORTS

കോലിയും ധോണിയും എങ്ങനെ? മനസ്സു തുറന്ന് ജസ്പ്രീത് ബുമ്ര

ഗുവാഹത്തി; നാലു മാസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു തിരിച്ചെത്തിയിരിക്കുകയാണ് പേസ് ബോളര്‍ ജസ്പ്രീത് ബുമ്ര. 2019 ഏകദിന ലോകകപ്പ് ക്രിക്കറ്റിനു ശേഷം നടന്ന വിന്‍ഡീസിനെതിരായ പരമ്പര മുതലിങ്ങോട്ടു ബുമ്ര ടീം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ട്വന്റി20, ഏകദിന ക്രിക്കറ്റുകളെക്കാള്‍ കളിക്കാന്‍ കൂടുതല്‍ താല്‍പര്യം ടെസ്റ്റ് ക്രിക്കറ്റാണെന്ന് ബുമ്ര പ്രതികരിച്ചു. ടെസ്റ്റില്‍ മികവു പുറത്തെടുത്താല്‍ വേറെ ഏതു ഫോര്‍മാറ്റിലും തിളങ്ങാന്‍ സാധിക്കും. ഐപിഎല്‍ കളിച്ച് ഉയര്‍ന്നു വന്നതുകൊണ്ടുതന്നെ ഐപിഎല്ലാണ് എന്നിലെ താരത്തെ കണ്ടെത്തിയതെന്നാണു പലരും കരുതുന്നത് ഒരു ദേശീയ മാധ്യമത്തോടു ബുമ്ര പറഞ്ഞു.

ക്യാപ്റ്റന്‍മാരെന്ന നിലയില്‍ എം.എസ്. ധോണിയുടെയും വിരാട് കോലിയുടെയും രീതികള്‍ സമാനമാണെന്നാണ് ബുമ്ര പറയുന്നത്. ഇരുവരും നമ്മളെക്കൊണ്ട് ഉത്തരവാദിത്തമേറ്റെടുപ്പിക്കുകയാണു ചെയ്യാറ്. ഫീല്‍ഡിങ്ങില്‍ നമുക്കാവശ്യമുള്ളത് അവര്‍ ചെയ്തുതരും. എല്ലാ സഹായവും അവര്‍ നല്‍കും. പക്ഷേ നമ്മളുടെ ബോളിങ്ങിന്റെ ഉത്തരവാദിത്തം നമുക്കായിരിക്കുമെന്നും ബുമ്ര വ്യക്തമാക്കി.
ഏകദിന ക്രിക്കറ്റില്‍ എന്റെ ആദ്യത്തെ വിക്കറ്റ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റേതാണ്. ഒരു ബാറ്റ്‌സ്മാനെ പുറത്താക്കുന്നതിനു പ്രത്യേക വഴികളില്ല. വിക്കറ്റിന്റെ സ്വഭാവം പഠിച്ച ശേഷം നല്ലതു തിരഞ്ഞെടുക്കുകയാണു വേണ്ടത്. നല്ല കളിക്കാര്‍ക്കു നേരെ പ്രയോഗിക്കുന്ന ഏറ്റവും മികച്ച തന്ത്രം ക്ഷമ കാണിക്കുകയെന്നതാണ്. ഓസീസ് താരം പാറ്റ് കമ്മിന്‍സ്, ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ എന്നിവരുമായി ശത്രുതയൊന്നുമില്ലെന്നും ബുമ്ര പറഞ്ഞു.
ഫാസ്റ്റ് ബോളിങ് എനിക്ക് ഇഷ്ടമാണ്. മറ്റള്ളവരുടെ കാര്യത്തില്‍ അസൂയപ്പെടുന്ന സ്വഭാവം എനിക്കില്ല. നല്ല ബോളിങ് ഉണ്ടെങ്കില്‍ അത് ഇന്ത്യയ്‌ക്കെതിരെയാണെങ്കില്‍ പോലും അസ്വദിക്കുകയാണു ചെയ്യാറെന്നും ബുമ്ര വ്യക്തമാക്കി.

ഞായറാഴ്ച ഗുവാഹത്തിയിലാണ് ഇന്ത്യ ശ്രീലങ്ക ഒന്നാം ട്വന്റി20. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ മത്സരത്തിനിടെ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു കനത്ത സുരക്ഷയിലാണ് ഗുവാഹത്തിയിലെ കളി. മൊബൈല്‍ ഫോണുകളും പഴ്‌സുകളുമൊഴികെ മറ്റു വസ്തുക്കളൊന്നും കളി കാണാനെത്തുന്നവര്‍ക്കു സ്റ്റേഡിയത്തിലേക്കു കൊണ്ടുപോകാന്‍ സാധിക്കില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close