കോലിയെ കിങാക്കിയത് ആ വിശ്വാസം, അന്ന് ഒഴിവാക്കിയിരുന്നെങ്കില്‍…

ആധുനിക ക്രിക്കറ്റിലെ സമാനതകളില്ലാത്ത ബാറ്റ്സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ നായകന് വിരാട് കോലി. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ ഉജ്ജ്വലമായി ബാറ്റ് വീശുന്ന കോലിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് മുന്‍ മുഖ്യ സെലക്ടറായിരുന്ന കെ ശ്രീകാന്ത് വഹിച്ചിട്ടുള്ളത്. ശ്രീകാന്ത് ടീമിന്റെ മുഖ്യ സെലക്ടര്‍ റോളില്‍ നില്‍ക്കവെയായിരുന്നു കോലി തിരഞ്ഞെടുക്കപ്പെടുന്നത്.കോലി ഇപ്പോള്‍ ലോകോത്തര ബാറ്റ്സ്മാനായി മാറിയതില്‍ തനിക്ക് ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നു അദ്ദേഹം പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.ഒരു കാര്യം നിങ്ങളെ ഓര്‍മിപ്പിക്കട്ടെ, ഞങ്ങളാണ് വിരാട് കോലിക്കു വളരാനും മികച്ച കളിക്കാരനാവാനും അവസരം നല്‍കിയത്. ഇപ്പോള്‍ അദ്ദേഹം എവിടെ എത്തി നില്ക്കുന്നുവെന്നു നോക്കൂ. വളരെ ആഹ്ലാദവും സംതൃപ്തിയും നല്കുന്ന കാര്യമാണിതെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

കരിയറിന്റെ തുടക്ക കാലത്തു കോലിക്കും മോശം കാലത്തിലൂടെ കടന്നു പോവേണ്ടി വന്നിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ ബാറ്റിങില്‍ ഫ്ളോപ്പായതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. എന്നാല്‍ അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്ന വിരാട് കോലിയും ശ്രീകാന്ത് നയിച്ച സെലക്ഷന് കമ്മിറ്റിയും കോലിയില്‍ വിശ്വാസം നിലനിര്‍ത്തി. അവരുടെ പിന്തുണയാണ് കോലിയെ തന്റെ യഥാര്‍ഥ മികവ് ലോകത്തിനു കാണിച്ചു കൊടുക്കാന്‍ സഹായിച്ചത്.2011ല്‍ തങ്ങള്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം ലോക കിരീടം നേടിയതില്‍ ഏറെ അഭിമാനമുണ്ടെന്നു ശ്രീകാന്ത് പറഞ്ഞു. 2008ല്‍ മുഖ്യ സെലക്ടറായി സ്ഥാനമേറ്റെടുക്കവെ ഏറ്റവും വലിയ സ്വപ്നം 2011ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ജേതാക്കളാവാന്‍ ശേഷിയുള്ള ടീമിനെ വാര്‍ത്തെടുക്കുകയെന്നതായിരുന്നു. ധോണിയെപ്പോലൊരു ക്യാപ്റ്റനെ തങ്ങള്‍ക്കു നല്കിയ ദൈവത്തോടു നന്ദി. അന്നത്തെ ലോകകപ്പ് വിജയം തന്റെ ക്രിക്കറ്റ് യാത്രയിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൊന്നാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.