
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശരീരത്തില്‍ പുഴുവരിച്ച വട്ടിയൂര്‍ക്കാവ് സ്വദേശി ആര് അനില്‍ കുമാറിന്റെ (55) നില ഗുരുതരം. പേരൂര്‍ക്കട ഗവ. ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ ചികിത്സയിലുള്ള അനില്‍ കുമാറിന്റെ നില ഇന്നലെ വൈകിട്ടോടെയാണ് വഷളായത്
അനില്‍ കുമാറിന്റെ ശരീരത്തില്‍ പുഴുവരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച് 3 ദിവസമായിട്ടും അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. ചൊവ്വാഴ്ചയാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംല ബീവി, പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രിക്കു കൈമാറിയത്. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും, തുടര്‍നടപടിക്കു ശുപാര്‍ശ ചെയ്തുമാണ് ഡോ. റംല ബീവി അന്വേഷണ റിപ്പോര്‍ട്ട്.
പരിചരണത്തിലെ
വീഴ്ചയെ തുടര്‍ന്ന് നഴ്സുമാരുള്‍പ്പെടെ 10 പേര്‍ക്ക് തിങ്കളാഴ്ച മെഡിക്കല്‍ കോളേജ്
സൂപ്രണ്ട് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയെങ്കിലും, പല ജീവനക്കാരും വിശദീകരണം
നല്‍കിയിട്ടില്ല. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം
സിറ്റി പോലീസ് കമ്മിഷണറും വിശദമായ അന്വേഷണം നടത്തി ഈ മാസം 20 നുള്ളില്‍
റിപ്പോര്‍ട്ട് നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്
ഉത്തരവിട്ടിട്ടുണ്ട്.