KERALANEWSTop News

കോളേജുകള്‍ തുറക്കുന്നു; സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ജൂലൈ ഒന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ജൂലൈ ഒന്നാം തീയതി മുതല്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാ മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും വാക്സിനേഷന്‍ പൂര്‍ത്തിയാക്കി. ഈ സാഹചര്യത്തിലാണ് ക്ലാസുകള്‍ ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കാന്‍ തീരുമാനമായത്.

കൂടാതെ സംസ്ഥാനത്ത് മറ്റ് കോളേജ് വിദ്യാര്‍ഥികളുടെ ക്ലസുകള്‍ തുടങ്ങുന്ന കാര്യവും ഗൗരവമായി തന്നെ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ വിതരണം നടത്തിയ ശേഷം ക്ലാസുകള്‍ തുറക്കാനാണ് ആലോചിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് വീണ്ടും രോഗവ്യാപനം കൂടാന്‍ ഇടയാക്കിയേക്കും.

കോളേജ് വിദ്യാര്‍ഥികളെ 18 മുതല്‍ 23 വയസ് വരെയുള്ള പ്രത്യേക കാറ്റഗറിയായി നിശ്ചയിച്ച് വാക്സിനേഷന്‍ നല്‍കാനാണ് തീരുമാനം. സ്‌കൂള്‍ അധ്യാപകരുടെ വാക്സിനേഷന് മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കും. കുട്ടികളുടെ വാക്സിന്‍ ലഭ്യമാവുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്നും. കോവാക്സിന്‍ പുതിയ സ്റ്റോക്ക് ലഭ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close