KERALANEWS

കോഴിക്കോട്ടുകാര്‍ക്ക് മിഠായി തെരുവ് ഇനി ആപ്പിലൂടെ

കോഴിക്കോട്: മിഠായിതെരുവിലെ വ്യാപാര വസ്തുക്കള്‍ ഇനി കോഴിക്കോട്ടുകാരുടെ വീട്ടുപടിക്കലെത്തും. കൊവിഡ് വ്യാപനത്തില്‍ കച്ചവടം കുറഞ്ഞതോടെ ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുകയാണ് കോഴിക്കോട്ടെ പൈതൃക തെരുവ്. എസ്എം സ്ട്രീറ്റ് എന്ന ആപ്പിലൂടെയാണ് വിപണനം.നിപ്പയുടെ വരവില്‍ പിടിച്ചു നിന്ന മിഠായിത്തെരുവിലെ കച്ചവടക്കാര്‍ക്ക് കൊവിഡില്‍ കാലിടറി. ദിവസം മുപ്പതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനം ഉണ്ടായിരുന്നവര്‍ക്ക് അയ്യായിരം രൂപപോലും കിട്ടാതായി. ചില ദിവസങ്ങളില്‍ കച്ചവടം തീരെ നടക്കാത്ത കടകളും ഏറെയാണ്. ഇതോടെയാണ് വ്യാപാരികള്‍ ഓണ്‍ലൈന്‍ വിപണന രംഗത്തേക്ക് ചുവട് മാറ്റുന്നത്. എസ്എം സ്ട്രീറ്റ് എന്ന ആപ്പാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഫിക്‌സോ എന്ന ഇ കൊമേഴ്‌സ് സ്ഥാപനവുമായി സഹകരിച്ചാണ് പൈതൃക തെരുവിന്റെ പദ്ധതി.ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്കായി ഏറെ കാത്തിരിക്കേണ്ടി വരില്ലെന്ന് കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പു നല്‍കുന്നു. നഗരപരിധിയില്‍ ആണെങ്കില്‍ രണ്ട് മണിക്കൂറിനകം സാധനങ്ങള്‍ കൈകളിലെത്തും. കടകളിലേതിന് സമാനമായി വിലപേശി വാങ്ങാനുള്ള സൗകര്യവും ഓണ്‍ലൈനില്‍ ഉണ്ടാകും. ഒക്ടോബര്‍ പതിനഞ്ചിനുള്ളില്‍ ഓണ്‍ലൈന്‍ വിപണനം തുടങ്ങാനാകുമെന്നാണ് വ്യാപരികളുടെ കണക്ക് കൂട്ടല്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close