KERALANEWS

കോഴിക്കോട് കുറ്റ്യാടിയില്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ . ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകന്‍ ഉള്‍പ്പടെ ഏഴ് പേരാണ് കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് സിപിഎം പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ചത്. ബി.ജെ.പി പ്രാദേശിക നേതാവ് വിലങ്ങോട്ടില്‍ മണിയെ 2016 മെയ് 20ന് ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി സിപിഎം ബ്രാഞ്ച് സെക്രട്ടറി അശോകന്‍. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു കുറ്റ്യാടി എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയത്.ആദ്യം പോലീസിനൊപ്പം ചെല്ലാമെന്ന് പറഞ്ഞ അശോകന്‍ ശുചിമുറിയില്‍ പോകാനെന്ന് പറഞ്ഞ് മാറിയ ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. അമ്പതോളം പേരടങ്ങുന്ന സംഘമെത്തി പോലീസിനെ ആക്രമിച്ച് ആശോകനെ മോചിപ്പിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close