
തിരുവനന്തപുരം:കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ ഐഡി നിര്‍ബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായിട്ടുള്ള ജില്ലയാണ് കോഴിക്കോട്. ചികിത്സയും നിരീക്ഷണവും ഏകോപിപ്പിക്കാനാണ് കോവിഡ് ജാഗ്രതാ ഐഡി നിര്‍ബന്ധമാക്കിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജില്ലയില്‍ ടെലി കണ്സള്ട്ടേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്ക് ലക്ഷണം കണ്ടാല്‍ ഇവരെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാം. പോസിറ്റീവ് രോഗികള്‍ ജാഗ്രത ഐഡി വാങ്ങണം. കൊവിഡ് ആശുപത്രി ചികിത്സയ്ക്കും കാരുണ്യ സഹായത്തിനും ഐഡി നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.