KERALANEWS

കോഴിക്കോട് നഗരസഭയില്‍ നാല് പേര്‍ക്ക് കോവിഡ് ഡെല്‍റ്റ വകഭേദം; മുക്കം ഹെൽത്ത് സെൻററിൽ നടത്തിയ വിശദമായ ടെസ്റ്റിനു ശേഷമാണ് ഫലം

കോഴിക്കോട്: കോവിഡ് മൂന്നാം തരംഗത്തിനു കാരണമായേക്കാമെന്നു സംശയിക്കാവുന്ന ഡെൽറ്റ എന്ന വൈറസ് വകഭേദം കേരളത്തില്‍ കൂടുന്നു. കോഴിക്കോട് മുക്കം നഗരസഭയില്‍ നാല് പേര്‍ക്ക് കോവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചു. മണാശേരിയില്‍ മൂന്ന് പേര്‍ക്കും തോട്ടത്തില്‍ കടവില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു പുരുഷനും മൂന്ന് സ്ത്രീകളുമാണ് രോഗികള്‍. മെയ് 20ന് മുക്കം ഹെല്‍ത്ത് സെന്ററില്‍ ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനാ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. രണ്ട് കുടുംബത്തിലുള്ളവരാണ് ഈ നാല് പേരും. ഇവരുടെ വീടുകള്‍ക്ക് സമീപം താമസിക്കുന്നവരെ അടുത്ത ദിവസം പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close