
കോഴിക്കോട്: മൂന്നാര്‍ ഉരുള്‍പൊട്ടലില്‍ ഞെട്ടിത്തരിച്ച കേരളത്തെ തകര്ത്തുമറിച്ച കോഴിക്കോട്ടെ വിമാനാപകടം ഒഴിവാക്കാനാവുന്നതായിരുന്നോ എന്ന നിലയ്ക്കു കൂടി അന്വേഷഇക്കേണ്ടതുണ്ട്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്നു 174 മുതിര്‍ന്നവരും 10 കുട്ടികളഉം രണ്ടു പൈലറ്റുമാരും അഞ്ചു ക്യാബിന് ക്രൂവുമായി വന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ദുരന്തത്തില്‍ പെട്ടത്.
കനത്ത മഴയും കാറ്റുമായി ഏറെ പ്രതികൂല കാലാവസ്ഥയായിരുന്നു രണ്ടു ദിവസമായി കേരളത്തില്‍. കോഴിക്കോട് വിമാനത്താവളത്തില്‍ മഴമൂലം കാഴ്ചയ്ക്കും തടസമുണ്ടായിരുന്നു. ഒരുവട്ടം ശ്രമിച്ചിട്ടു വിമാനം നിലത്തിറക്കാന്‍ സാധിച്ചതുമില്ല.
മംഗലാപുരത്തേതുപോലെ അപകടസാധ്യതയുള്ള ടേബിള്‍ ടോപ് റണ്‍വേയാണ് കോഴിക്കോട്ടുള്ളത്. ഇരുട്ടും മഴയും എല്ലാറ്റിനുമുപരി ശക്തമായ കാറ്റും മൂലം റണ്‍വേ വ്യക്തമായി കാണാന്‍ കൂടി സാധിക്കാത്ത സാഹചര്യത്തില്‍ വിമാനം ഇറക്കാനുള്ള ശ്രമം ആദ്യവട്ടം പാളിയതു പാഠമാക്കി നിമിഷങ്ങള്‍ മാത്രം പറന്നാല്‍ എത്തിച്ചേരാവുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്കു തിരിച്ചു വിടുന്ന കാര്യം പോലും പരിഗണിക്കാതെ കരിപ്പൂരില്‍ തന്നെ നിലത്തിറക്കാന്‍ തീരുമാനിച്ചതെന്തുകൊണ്ട് എന്ന് വിമാനത്തിന്റെ ഫ്ലൈറ്റ് റെക്കോര്‍ഡറും ബ്ളാക്ക് ബോക്സും ഓറഞ്ച് ബോക്സും മറ്റും വീണ്ടെടുത്ത് ആലേഖനങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയാല്‍ മാത്രമേ വ്യക്തമാവുകയൂള്ളൂ.
കൂടുതല്‍ വായിക്കുക