KERALANEWS

കോഴിക്കോട് സെന്‍ട്രല്‍ മത്സ്യ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് സെന്‍ട്രല്‍ മത്സ്യ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. 801 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയുമധികം പേര്‍ക്ക് പോസിറ്റീവായത്. കൂടാതെ വിഎച്ച്എസ് സി പയ്യാനക്കല്‍ വെച്ച് നടത്തിയ പരിശോധനയില്‍ 20 പേര്‍ക്കും വെള്ളയില്‍ കച്ചേരിപ്പടി ഗവണ്‍മെന്റ് സ്‌കൂളില്‍ നടത്തിയ പരിശോധയില്‍ എട്ട് പേര്‍ക്കും വെസ്റ്റ്ഹില്‍ അനാഥ മന്ദിരത്തില്‍ വെച്ച് നടത്തിയ പരിശോധയില്‍ അഞ്ച് പേര്‍ക്കും കോവിഡ് പോസിറ്റീവായി. ഇതോടെ നഗരത്തില്‍ മാത്രം 144 പേര്‍ക്കാണ് ഉച്ചയോടെ രോഗം സ്ഥിരീകരിച്ചത്. കച്ചവടക്കാര്‍ക്കും ചുമട്ടുതൊഴിലാളികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ക്കറ്റ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ലെന്നും കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വരുന്ന സ്ഥലമാണ് മാര്‍ക്കറ്റ്. കോഴിക്കോട് രോഗവ്യാപനം രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close