
കോഴിക്കോട്: കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് അഴിക്കോട് എംഎല്‍എ കെഎം ഷാജിയുടെ വീട് അളക്കുന്നു. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട് അളക്കുന്നത്. പ്ലസ് ടു അനുവദിച്ച് നല്‍കുന്നതിന് 25 ലക്ഷം രൂപ കൈക്കൂലി കെഎം ഷാജി എംഎല്‍എ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നടക്കവെയാണ് നടപടി.