INDIANEWS

കോവാക്‌സിന്‍ പ്രതിരോധ മരുന്നിനോട് മുഖം തിരിച്ചു ഡോക്ടര്‍മാര്‍

ഡല്‍ഹി: കോവാക്‌സിന്‍ പ്രതിരോധ മരുന്നിനോട് മുഖം തിരിച്ചു ഡോക്ടര്‍മാര്‍. രാജ്യതലസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ ഒന്നായ റാം മനോഹര്‍ ലോഹ്യയിലെ ഡോക്ടര്‍മാരാണ് കോവാക്‌സിന്‍ വേണ്ടെന്നും പകരം കോവിഷീല്‍ഡ് സ്വീകരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചത്. കൊവാക്‌സിനു പകരം കൊവിഷീല്‍ഡ് പരീക്ഷിക്കാന്‍ തങ്ങള്‍ക്കു സമ്മതമാണ് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റാം മനോഹര്‍ ലോഹ്യയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. രാജ്യത്ത് ശനിയാഴ്ച കൊവിഡ് വാക്‌സിനേഷന്‍ വിതരണം ആരംഭിച്ചതിനു പിന്നാലെയാണ് ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രതികരണം ഉണ്ടായിരിക്കുന്നത്.ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന കൊവാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായിട്ടില്ലെന്നും അതുകൊണ്ട് കൊവാക്‌സിന്റെ ഫലസിദ്ധിയില്‍ ഉറപ്പ് പറയാറായിട്ടില്ല എന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.എന്നാല്‍ പ്രതിരോധ മരുന്ന് സ്വീകരിച്ച് എന്തെങ്കിലും ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടായാല്‍ എല്ലാ ഉത്തരവാദിത്തങ്ങളും മരുന്ന് കമ്പനിക്കായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി വാക്‌സീന്‍ സ്വീകരിക്കുന്നവരെല്ലാം ഒരു സമ്മതപത്രം ഒപ്പിട്ടുനല്‍കുകയും ചെയ്യുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close