KERALANEWS

കോവിഡാനന്തര ഉന്നത വിദ്യാഭ്യാസ നയരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു

തിരുവനന്തപുരം :കോവിഡ് – 19 ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാക്കുന്ന മാറ്റം സംബന്ധിച്ച് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തയ്യാറാക്കിയ നയോപദേശരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു. കൗണ്‍സില്‍ രൂപീകരിച്ച കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ കരട് രേഖയെ ആധാരമാക്കിയാണ് നയോപദേശരേഖ തയ്യാറാക്കിയിരിക്കുന്നത്.

ഈ നയരേഖയ്ക്ക് നാലുഭാഗങ്ങളുണ്ട്. ചെയര്‍മാന്‍ തയ്യാറാക്കിയ ആദ്യ മൂന്ന് ഭാഗങ്ങളും പശ്ചാത്തല വിവരണമാണ്. കോവിഡ് 19 മൂലധനവ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ച ആഘാതം സംക്ഷിപ്തമായി വിലയിരുത്തിക്കൊണ്ട്, മഹാമാരിയുടെ ഫലമായി ഒരു സാമ്പത്തിക ബദല്‍ രൂപം കൊള്ളുന്നതിന്‍റെ സൂചനകളുണ്ടോ എന്ന് അന്വേഷിക്കുകയും, ജനകീയ സാമ്പത്തിക വ്യവസ്ഥയുടെ ഇന്ത്യയിലെ സാധ്യതകളെപ്പറ്റി പരാമര്‍ശിക്കുകയും, കേരളത്തിലെ സവിശേഷാവിഷ് കാരങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. ആദ്യ ഭാഗത്തില്‍ ഉന്നത വിദ്യാഭ്യാസ സംവിധാനം നിര്‍ണ്ണയിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥിതിയുടെ പരിണാമത്തെക്കുറിച്ചുള്ള ഊഹങ്ങളാണ് രണ്ടാം ഭാഗത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ മുന്‍കാല മഹാമാരികള്‍ എങ്ങനെ സ്വാധീനിച്ചുവെന്നതിന്‍റെ ചരിത്രാവലോകനമാണ്. മൂന്നാം ഭാഗം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമകാലീന വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചയും തയ്യാറെടുപ്പിന്‍റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച ശിപാര്‍ശയുമാണ് നാലാം ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു ഹ്രസ്വ-ദീര്‍ഘദൂര പ്രവര്‍ത്തന പദ്ധതിയും അവസാന ഭാഗത്ത് ഉള്‍ക്കൊളളിച്ചിട്ടുണ്ട്.

മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ചതുമൂലം, രാജ്യത്തെ അദ്ധ്യാപന, അദ്ധ്യയന മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനം പൂര്‍ണ്ണമായും വിര്‍ച്ച്വല്‍ അധിഷ്ഠിത സമ്പ്രദായത്തിലേയ്ക്ക് വഴിമാറുന്ന സാഹചര്യം സംജാതമാക്കി. പുതിയ അദ്ധ്യാപന, അദ്ധ്യയന രീതികളിലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍, ഡിജിറ്റല്‍ അസമത്വം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം, കേന്ദ്രീകൃതവും ഉദ്ദ്യോഗസ്ഥമേധാവിത്തത്തിനടിപ്പെടാനുള്ള പ്രവണത, ഏകജാതീയമായ പാഠ്യപദ്ധതികള്‍, സ്വയം-ധനസഹായ സ്ഥാപനങ്ങളുടെ ഗുണമേډ, നൂതന വിഷയങ്ങളിലുള്ള ബിരുദാനന്തര പഠന പരിപാടികളുടെ വളര്‍ച്ച എന്നിവയൊക്കെ കോവിഡാനന്തര വെല്ലുവിളികളായി ഉന്നത വിദ്യാഭ്യാസ മേഖല അഭിമൂഖീകരിക്കേണ്ടതുണ്ട്.

പ്രാദേശീക പ്രശ്നകേന്ദ്രീകൃതവും, പരിഹാരത്തിലേക്കു നയിക്കുന്നതും സയന്‍സിനേയും സാങ്കേതിക വിദ്യയേയും ഒന്നിപ്പിക്കുന്ന വിഷയാന്തര അദ്ധ്യാപനവും ഗവേഷണവും നിലനില്പിനുള്ള ബദലായി നയോപദേശരേഖയില്‍ ശിപാര്‍ശ ചെയ്യപ്പെടുന്നുണ്ട്. ഡിജിറ്റല്‍ അസമത്വം കുറയ്ക്കാനുള്ള ഉപാധികള്‍ മുന്നോട്ടുവെച്ചും, നീതിയും പ്രാപ്യതയും ഉറപ്പുവരുത്തിയും, സര്‍വ്വകലാശാലാനന്തര നെറ്റ്വര്‍ക്കിംഗ് സാധ്യമാക്കിയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം നിലനിര്‍ത്തിയും വെല്ലുവിളികളെ ഒരു പരിധിവരെ നേരിടാന്‍ സാധ്യമാണെന്ന് നയോപദേശരേഖ ശിപാര്‍ശ ചെയ്യുന്നു.
നയോപദേശരേഖ മുന്നോട്ട് വയ്ക്കുന്ന പ്രവര്‍ത്തന പദ്ധതിയില്‍ , ലോക്ക്ഡൗണ്‍ കാലയളവിലെ സിലബസ് പൂര്‍ത്തിയാക്കുക, സെമസ്റ്റര്‍ അവസാനംതോറും പരീക്ഷകള്‍ നടത്തുക, പ്രാക്ടിക്കല്‍ പരീക്ഷകളുടെ ഭാരം കുറയ്ക്കുക, സര്‍വ്വകലാശാലകളില്‍ ബാര്‍കോഡ് അധിഷ്ഠിതമായ പരീക്ഷാസമ്പ്രദായം ഏര്‍പ്പെടുത്തുക, ചോദ്യപേപ്പറുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുക, അദ്ധ്യാപക പരിശീലന പരിപാടികള്‍ ഊര്‍ജ്ജിതമാക്കുക, സര്‍വകലാശാലകളില്‍, ഋഖീൗൃിമഹ ഇീിീൃശെേൗാ രൂപീകരിക്കുക, സൗജന്യ/സബ്സിഡി നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റനെറ്റ് സൗകര്യം ലഭ്യമാക്കുക, വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റല്‍, ആരോഗ്യരക്ഷാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, പാഠപുസ്തകങ്ങളുടെ ജെന്‍ണ്ടര്‍ ആഡിറ്റിംഗ് നടപ്പിലാക്കുക, കോളേജുകളിലെയും സര്‍വ്വകലാശാലകളിലെയും പരീക്ഷാ നടത്തിപ്പ് പരിഷ്ക്കരിക്കുക എന്നിവയാണ് നയോപദേശരേഖയുടെ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കമ്മിറ്റി അംഗങ്ങള്‍:- പ്രൊഫ. രാജന്‍ ഗുരുക്കള്‍.പി.എം. (ചെയര്‍മാന്‍) (വൈസ് ചെയര്‍മാന്‍, കെ.എസ്.എച്ച്.ഇ.സി), പ്രൊഫ. ഗംഗന്‍ പ്രതാപന്‍ (പ്രൊഫസര്‍, എമറിറ്റസ്, എ.പി.ജെ അബ്ദുള്‍കലാം യൂണിവേഴ്സിറ്റി), ഡോ. ജയകൃഷ്ണന്‍.എ (ഫോര്‍മര്‍ വൈസ് ചാന്‍സലര്‍, കേരള യൂണിവേഴ്സിറ്റി), പ്രൊഫ. തോമസ് ജോസഫ് (ഫോര്‍മര്‍ മെമ്പര്‍ സെക്രട്ടറി, കെ.എസ്.എച്ച്.ഇ.സി), പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ (വൈസ് ചാന്‍സലര്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി), ഡോ. സാബു തോമസ് (വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി), ഡോ. രാജശ്രീ.എം.എസ് (വൈസ് ചാന്‍സലര്‍, എ.പി.ജെ അബ്ദുള്‍കലാം യൂണിവേഴ്സിറ്റി), ഡോ. എന്‍.ജെ. റാവൂ (ഐ,ഐ.എസ്.സി, ബംഗളൂരു), പ്രൊഫ. ജെ. പ്രഭാഷ് (സെപ്ഷ്യല്‍ ഓഫീസര്‍, ഓപ്പണ്‍ യൂണിവേഴ്സിറ്റി), ഡോ. ജെ. രാജന്‍ (മെമ്പര്‍, എക്സിക്യൂട്ടീവ് ബോഡി, കെ.എസ്.എച്ച്.ഇ.സി), ഡോ. കെ.കെ. ദാമോദരന്‍ (മെമ്പര്‍, എക്സിക്യൂട്ടീവ് ബോഡി, കെ.എസ്.എച്ച്.ഇ.സി), ഡോ. സി. പത്മനാഭന്‍ (പ്രസിഡന്‍റ്, എ.കെ.പി.സി.റ്റി.എ), ഡോ. രാജന്‍ വറുഗ്ഗീസ് (കണ്‍വീനര്‍), (മെമ്പര്‍ സെക്രട്ടറി, കെ.എസ്.എച്ച്.ഇ.സി).
കൂടുതല്‍ വിവരങ്ങള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വെബ്സൈറ്റ് (www.kshec.kerala.gov.in) ല്‍ ലഭ്യമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close