Breaking NewsNEWSWORLD

കോവിഡിനെതിരെ റഷ്യയും യുകെയും ഒന്നിക്കുന്നു

ലണ്ടന്‍: കോവിഡ് മഹാമാരിക്കെതിരെ റഷ്യ, യുകെ വാക്സീന്‍ ശാസ്ത്രജ്ഞര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. ഓക്സ്ഫോഡ് ആസ്ട്രസെനക്ക വാക്സീനും സ്പുട്നിക് വാക്സീനും ഒരുമിച്ച് പരീക്ഷണത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനമെടുത്തേക്കുന്നത്. രണ്ട് വാക്സീനും ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ആളുകളില്‍ പ്രതിരോധശേഷി വര്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.വ്യത്യസ്ത വാക്സീനുകളുടെ സംയോജനം എങ്ങനെ ഫലപ്രദമാക്കാമെന്ന ആലോചനയിലാണെന്നും ഇതിനായി സ്പുട്നിക് വി വികസിപ്പിച്ചെടുത്ത റഷ്യയുടെ ഗമലേയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉടന്‍ പരീക്ഷണം ആരംഭിക്കുമെന്നും ആസ്ട്രസെനക്ക പറഞ്ഞു.

ഈ പരീക്ഷണത്തില്‍ 18 വയസ്സിനു മുകളുലുള്ളവരായിരിക്കും പങ്കെടുക്കുക. എന്നാല്‍ എത്രയാളുകളെ പരീക്ഷണത്തിന്റെ ഭാഗമാക്കുമെന്നതില്‍ തീരുമാനമായില്ല.ഓക്സ്ഫോഡ് സര്‍വകലാശാലയുമായി വികസിപ്പിച്ചുകൊണ്ടിരുന്ന വാക്സീന്‍ 70.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു ഒരു ജേണലില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പറയുന്നത്. എന്നാല്‍ വാക്സീന്‍ 92 ശതമാനം വിജയകരമാണെന്ന് റഷ്യ അവകാശപ്പെടുന്നു. ഓക്സ്ഫോഡ് സര്‍വകലാശാല ആസ്ട്രസെനക്കയുമായി വികസിപ്പിച്ച വാക്സീനും റഷ്യയുടെ ഗമാലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട വികസിപ്പിച്ച വാകിസീനും സമാനതകളുള്ളതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close