INDIANEWS

കോവിഡിനെ എതിര്‍ത്തു വിവാഹം, വരന്‍ വിവാഹപ്പിറ്റേന്ന് മരിച്ചു. വിവാഹത്തില്‍ പങ്കെടുത്ത111 പേര്‍ കോവിഡ് പോസിറ്റീവ്

പട്ന: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ദിനംപ്രതി നടപടികള്‍ കര്‍ശനമാക്കുമ്പോഴും ഗുരുതരമായ പലവീഴ്ചകളും ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകാറുണ്ട്. അത്തരം നിര്‍ദേശങ്ങള്‍ക്കു മനുഷ്യ ജീവന്റെ വിലയുണ്ടെന്നു തെളിയിക്കുകയാണ് ബീഹാറിലുണ്ടായ മരണം. ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിലെ പലിഗഞ്ചിലാണ് സംഭംവം നടന്നത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ 350 അഥിതികളുമായി വിവാഹം നടത്തി. വരന്‍ വിവാഹപ്പിറ്റേന്ന് മരിച്ചു. വിവാഹത്തില്‍ പങ്കെടുത്ത നൂറിലധികം ആളുകളാണ് ഇതുവരെ കോവിഡ് പോസിറ്റീവായത്.
ഗുഡ്ഗാവില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന യുവാവിനാണ് ദാരുണമായ മരണം സംഭവിച്ചത്. കല്യാണത്തിനു മുന്‍പ് വരന്‍ അസുഖബാധിതനായിരുന്നുവെന്നും വിവാഹസമയത്ത് അദ്ദേഹത്തിന്റെ നില വഷളായതായും റിപ്പോര്‍ട്ടുണ്ട്.
വിവാഹത്തിനു മുന്‍പ് കോവിഡ് രോഗ ലക്ഷണമായ വയറിളക്കത്തിന് പട്ന ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും അദ്ദേഹത്തിന്റെ കുടുംബം മരുന്ന് കഴിക്കാനും ആചാരാനുഷ്ഠാനങ്ങളുമായി മുന്നോട്ട് പോകാനും നിര്‍ബന്ധിക്കുകയായിരുന്നു.

വിവാഹത്തെ കുറിച്ച് പട്ന ജില്ലാ മജിസ്ട്രേറ്റ് ശ്രീകുമാര്‍ രവിക്ക് അജ്ഞാത കോള്‍ വന്നപ്പോഴാണ് കേസ് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. വരന്റെ കുടുംബം ഇതിനകം തന്നെ അന്ത്യകര്‍മങ്ങള്‍ നടത്തിയിരുന്നതിനാല്‍ മരിച്ചയാളുടെ കോവിഡ് പരിശോധന നടത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ചിലര്‍ കോവിഡ് രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പരിശോധന നടത്തി. അവരുടെ സാമ്പിളുകള്‍ എല്ലാം പോസിറ്റീവ് ആയിരുന്നു.

രോഗബാധിതരുടെ എണ്ണം 15 ല്‍ എത്തിയപ്പോള്‍, വിവാഹത്തിലും വരന്റെ ശവസംസ്‌കാരത്തിലും പങ്കെടുത്ത 400 ഓളം ആളുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുന്നതിനായി ജൂണ്‍ 24 നും 26 നും ഇടയില്‍ ഒരു പ്രത്യേക ക്യാമ്പ് തന്നെ സംഘടിപ്പിച്ചു. ഇതില്‍ 86 സാമ്പിളുകള്‍ പോസിറ്റീവ് ആയിരുന്നു. അവരെല്ലാം ഇപ്പോള്‍ ഐസലോഷനിലാണ്.വൈറസ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്ത ആളുകളെക്കുറിച്ചള്ള അന്വേഷണത്തിനു ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close