NEWSWORLD

കോവിഡിനെ ചെറുക്കാന്‍ നേസല്‍ സ്‌പ്രേ വികസിപ്പിച്ചെടുത്ത് സനോറ്റൈസ് കമ്പനി

കോവിഡിനെ ചെറുക്കാനും ചികിത്സിക്കാനുമുള്ള ഔഷധമായി നേസല്‍ സ്‌പ്രേ വികസിപ്പിച്ചെടുത്ത് കാനയിലെ വാന്‍കൂവര്‍ ആസ്ഥാനമായ സനോറ്റൈസ് കമ്പനി. നേസല്‍ സ്‌പ്രേയുടെ ക്ലിനിക്കല്‍ പരീക്ഷണം യുകെയില്‍ ആരംഭിച്ചു. നൈട്രിക് ഓക്‌സൈഡ് പ്രധാന ഘടകമായി ഉപയോഗിക്കുന്ന സ്‌പ്രേയില്‍ കൊറോണ വൈറസ് ശരീരത്തില്‍ പടരുന്നത് തടയാനും രോഗം വരാതിരിക്കാനും ഉപകരിക്കുമെന്നാണു കമ്പനിയുടെ അവകാശവാദം.യുഎസില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ ആരംഭിക്കുന്നതിന് കമ്പനിക്ക് അടുത്തിടെ അനുമതി ലഭിച്ചു. കാനഡയില്‍ ആദ്യഘട്ട ട്രയല്‍ പൂര്‍ത്തിയാക്കി. അവിടെ സ്‌പ്രേ ഉപയോഗിച്ച് ചികിത്സിച്ച 100 പേരില്‍ ഒരാള്‍ക്കും വൈറസ് ബാധിച്ചിട്ടില്ലെന്ന് സിഇഒയും സഹസ്ഥാപകനുമായ ഡോ. ഗില്ലി റെഗെവ് മാധ്യമങ്ങളോടു പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close