Breaking NewsKERALANEWSTrending

കോവിഡിനെ പിടിച്ചുകെട്ടിയ മൺട്രോതുരുത്ത്; കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് മാതൃകയാകുന്നത് ഇങ്ങനെ

കൊല്ലം: ജില്ലയിൽ ടിപിആർ താഴാതെ തുടരുമ്പോഴും കോവിഡ് പിടിച്ചുനിർത്തി ശ്രദ്ധേയമാകുകയാണ് മൺട്രോതുരുത്ത് പഞ്ചായത്ത്. രോ​ഗവ്യാപനത്തിന്റോ തോത് കുറവാണെന്ന് മാത്രമല്ല, കോവിഡ് മരണങ്ങളുടെ എണ്ണത്തിലും മൺട്രോതുരുത്ത് കേരളത്തിനാകെ മാതൃകയാകുകയാണ്. 13 വാർഡുകളുള്ള പഞ്ചായത്തിൽ ഒരു വർഷത്തിനിടെ 719 പേർക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. കോവിഡ് മരണങ്ങളാകട്ടെ വെറും നാലിൽ ഒതുങ്ങി.

ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ

ജില്ലയിൽ കോവിഡിന് ഏറ്റവും അവസാനം പിടികൊടുത്ത പഞ്ചായത്തിലൊന്നാണ് മൺട്രോത്തുരുത്ത്. 2020 ജൂൺ 18 നാണ് പഞ്ചായത്തിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. അവധിക്ക് നാട്ടിലെത്തിയ പ്രവാസിക്കാണ് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. ജില്ലയിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തിട്ട് അപ്പോൾ മൂന്ന് മാസങ്ങൾ കഴിഞ്ഞിരുന്നു. 13 വാർഡുകളുള്ള പഞ്ചായത്തിൽ ഒരു വർഷത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 719 പേർക്ക് മാത്രം. ആകെ നടത്തിയത് 5019 പരിശോധനകൾ.

പരിശീലന ക്ലാസിനിടെ വനിതാ നേതാവിനെ കടന്നുപിടിച്ചത് കോൺ​ഗ്രസിന്റെ മുതിർന്ന നേതാക്കൾ

മൂന്നു വാർഡുകളിലായി നാല് കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. തദ്ദേശസ്ഥാപന അടിസ്ഥാനത്തിലെ ജില്ലയിലെ ഏറ്റവും താഴ്ന്ന മരണനിരക്ക് കൂടിയാണിത്. രണ്ട് പ്രദേശങ്ങൾ കുറച്ചുദിവസം കണ്ടെയ്ൻമെന്റ് സോണായത് ഒഴിച്ചുനിർത്തിയാൽ ഒന്നരവർഷത്തെ കോവിഡ് പോരാട്ടത്തിൽ കടുത്ത നിയന്ത്രണങ്ങളൊന്നും മൺറോത്തുരുത്തിന് നേരിടേണ്ടി വന്നിട്ടില്ല. കോവിഡ് കാരണം ടൂറിസം കേന്ദ്രങ്ങൾ പൂർണമായി അടച്ചിട്ടതാണ് പ്രതിരോധത്തിന് പ്രധാന കാരണമായതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.

സുന്ദരികൾ വിമാനം പറത്താൻ പഠിക്കുന്നത് പൂഞ്ഞാർ ആശാന്റെ പേജിൽ

പുറത്തുനിന്ന് ആളുകൾ എത്താഞ്ഞതു കൊണ്ടു തന്നെ മൺറോത്തുരുത്ത് സുരക്ഷിതമായി തുടർന്നു. അതിനുപുറമേ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിനും മുൻകയ്യെടുത്തു. നിയന്ത്രണലംഘനങ്ങൾ ഇവിടെ അധികം റിപ്പോർട്ട് ചെയ്തിട്ടില്ല. ജാഗ്രതയോടെ മാനദണ്ഡങ്ങൾ പാലിക്കുന്ന മൺറോത്തുരുത്ത് ജില്ലയ്ക്കാകെ കണ്ടുപഠിക്കാവുന്ന പാഠമാണ്.

മുസ്ലീം ലീ​ഗിൽ വനിതകള്‍ക്ക് വിവേചനവും അവഗണനയും മാത്രം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close