INDIANEWSTrending

കോവിഡിന്റെ പശ്ചാത്തലത്തില്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റി. അടുത്ത മാസം നടക്കാനിരുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പാണ് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ 2021 ജനുവരിയിലേക്ക് മാറ്റിയത്.സാഹചര്യം ഒട്ടും അനുകൂലമല്ലെന്നും, അതിനാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് ഇപ്പോള്‍ നടത്താന്‍ കഴിയില്ലെന്നും, അതിനാല്‍ അടുത്ത വര്‍ഷം ജനുവരി അവസാനത്തേക്ക് ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ ശ്രമിക്കുമെന്നും ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമാര്‍ അറിയിച്ചു.അടുത്ത വര്‍ഷം രണ്ട് ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തേണ്ടി വരുമെന്നതും അദേഹം ചുണ്ടിക്കാട്ടി.

ഡിസംബര്‍ 18-20 വരെ യുപിയില്‍ ഗോണ്ടയിലാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ ഏതെങ്കിലും സംസ്ഥാനം സന്നദ്ധത അറിയിച്ചാല്‍ വേദി മാറ്റുന്ന കാര്യവും പരിഗണിക്കുമെന്നും തോമാര്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം ഡിസംബര്‍ 12 മുതല്‍ 18 വരെ സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടക്കുന്ന വ്യക്തിഗത ലോകകപ്പിന് ഇന്ത്യന്‍ ടീമിനെ അയയ്ക്കാന്‍ സന്നദ്ധമാണെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.ഫെബ്രുവരിയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഗുസ്തി താരങ്ങളെ അയയ്ക്കുമെന്നും അദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close