KERALATrending

കോവിഡിന്റെ മറവിലെ നിയമലംഘനങ്ങള്‍ പിടിക്കാന്‍ പൊലീസ്

തൃശൂര്‍: ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കം. പൊലീസില്‍ കറന്‍സി രഹിത പ്രവര്‍ത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം നടപ്പിലാക്കുന്നത്.കോവിഡിന്റെ പശ്ചാത്തലത്തില്‍ രേഖകള്‍ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകള്‍ ഇതിലൂടെ രജിസ്റ്റര്‍ ചെയ്യുക. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ പൊലീസ് പിടിച്ചാല്‍ പിഴയടക്കാനുളള 500 രൂപ കയ്യിലില്ലെങ്കില്‍ എടിഎം കാര്‍ഡ് നല്‍കി നേരിട്ട് പിഴ അടയ്ക്കാം.

ഇ പോസ് യന്ത്രത്തില്‍ വാഹനത്തിന്റെ നമ്പര്‍ അടിച്ചുകൊടുത്താല്‍ വാഹന ഉടമയെ കുറിച്ച് ആവശ്യമായ വിവരങ്ങളെല്ലാം കിട്ടും. ഇതിനു വാഹന ഉടമയില്‍ നിന്നുമുണ്ടായ സമാനമായ നിയമലംഘനങ്ങളും എളുപ്പത്തില്‍ പൊലീസിന് ലഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം,തൃശൂര്‍ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഇത് നടപ്പാക്കുന്നത്. ഓരോ നഗരത്തിനും 100 വീതം യന്ത്രങ്ങളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പടിപടിയായി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close