
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡിന്റെ രണ്ടാം വരവ് ഉണ്ടാവുമോ എന്ന് പറയാനാവില്ലെന്ന് ഐസിഎംആര്‍ മേധാവി ഡോക്ടര്‍ ബല്‍റാം ഭാര്‍ഗവെ. കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് പൊതുസ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.രാജ്യത്ത് വ്യത്യസ്ത രീതിയിലാണ് രോഗം പടരുന്നത്. ചില സംസ്ഥാനങ്ങളില്‍ വന്‍ തോതില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നത് വ്യത്യസ്ത സമയങ്ങളിലാണെന്ന് ബല്‍റാം ഭാര്‍ഗവ പറഞ്ഞു.പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. പരിശോധന നടത്താന്‍ എല്ലാ സ്വകാര്യ, സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലും സൗകര്യമൊരുക്കണം. രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തിലെ പ്രത്യേകതയെ തുടര്‍ന്ന് വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ഇടങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് ഐസിഎംആര്‍ തലവന്‍ പറഞ്ഞു.എല്ലാ ജനങ്ങളും ഒരുമിച്ച് പ്രയത്നിച്ചാല്‍ മാത്രമാണ് കോവിഡിനെ പ്രതിരോധിക്കാനാവുക. സാമൂഹിക അകലം പാലിച്ച്, മാസ്ക് ധരിച്ച്, വ്യക്തി ശുചിത്വം പാലിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷം പിന്നിട്ട് കഴിഞ്ഞു. തുടരെ അഞ്ച് ദിവസമായി അരലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണ സംഖ്യ 38,135.