HEALTHWORLD

കോവിഡിന് ശേഷം ലോകം നേരിടുക കറുത്തമരണങ്ങളോ

ബെയ്ജിഗ്: പ്ലേഗ് കാലഘട്ടത്തിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കറുത്തമരണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കപ്പെടുത്തുന്ന വാര്‍ത്തകാളാണ് ചൈനയില്‍ നിന്ന് കേള്‍ക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലുള്ള മൂന്നുവയസ്സുകാരനിലാണ് പ്ലേഗിന്റെ ലക്ഷണങ്ങള്‍ കണ്ടത്. ചൈനയിലെ ഒരു ഗ്രാമത്തില്‍ എലികള്‍ ചത്തൊടുങ്ങുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു.വൈറസ് ബാധയെന്ന് സംശയിച്ച ഈ സംഭവത്തിന് ശേഷം തദ്ദേശസ്വയംഭരണ അധികൃതര്‍ ഗ്രാമം അടച്ചുപൂട്ടിയിരുന്നു. സസ്തനികളില്‍ കാണപ്പെടുന്ന സൂനോട്ടിക് ബാക്ടീരിയയായ യെര്‍സീനിയ പെസ്റ്റിസ് ആണ് ഇതെന്നാണ് വിവരം. സസ്തനികളില്‍ നിന്നും ഈച്ചകളിലെത്തുന്ന ഇവ പിന്നീട് മനുഷ്യരില്‍ എത്താന്‍ സാധ്യതകൂടുതലാണ്. ബാക്ടീരിയകള്‍ ശ്വാസകോശത്തിലെത്തുമ്പോള്‍ ബ്യൂബോണിക് പ്ലേഗ് ന്യൂമോണിക് പ്ലേഗിന് കാരണമാകുന്നു. ഇത് വളരെവേഗം പടര്‍ന്നുപിടിക്കാം. കോവിഡിന് ശേഷം ഇനി ലോകം പ്ലേഗിനാകുമോ കീഴടങ്ങുക എന്ന ആശങ്കയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close