INDIANEWSTop News

കോവിഡിന് ശേഷമുള്ള അധ്യയനവര്‍ഷത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി വിദ്യാഭ്യാസമേഖലയെപ്രതികൂലമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഒരു അക്കാദമിക വര്‍ഷത്തിന്റെ മൂന്നിലൊന്ന് ദിവസങ്ങളില്‍ ബാഗില്ലാതെ ക്ലാസില്‍ വരാന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്നാണ് പുതിയ നിര്‍ദേശം.ബാഗിന്റെ അമിത ഭാരം കുട്ടികളുടെ ശാരിരീക വളര്‍ച്ചയെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.നേരത്തെത്തന്നെ ഭാരം കുറഞ്ഞ ബാഗ് എന്ന ആശയം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നുവെങ്കിലും ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു മാസത്തില്‍ 10 ദിവസമെങ്കിലും കുട്ടികള്‍ ബാഗില്ലാതെ ക്ലാസില്‍ വരാന്‍ അനുവദിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്.

ഒന്നു മുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ബാഗില്ലാതെ ക്ലാസില്‍ വരാനുള്ള അവസരം കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നത്.വിദഗ്ധരുമായി സഹകരിച്ച് ആറു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് വൊക്കേഷണല്‍ ട്രെയിനിംഗ് നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.കുട്ടികളുടെ തൂക്കത്തിന്റെ 10 ശതമാനത്തിലധികമാകരുത് ബാഗിന്റെ ഭാരം. പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളോട് ബാഗ് കൊണ്ടുവരാന്‍ ആവശ്യപ്പെടരുത്. ബാഗിന്റെ ഭാരം കുറയ്്ക്കുന്നതിന് ഒന്ന്, രണ്ട് ക്ലാസുകളില്‍ നോട്ട്ബുക്കില്‍ മാറ്റം വരുത്തരുത്. മൂന്ന് മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ രണ്ട് നോട്ട്ബുക്കാണ് അനുവദിച്ചിരിക്കുന്നത്.ഈ നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്ക് കേന്ദ്രം നല്‍കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close