KERALA

കോവിഡില്‍ കാസര്‍ഗോട്ടുകാര്‍ക്ക് വിനയായത് ‘ഡ്യൂപ്ലിക്കേറ്റ്’ ഭ്രമം

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ ജില്ലയില്‍ കോവിഡ്‌ സ്‌ഥിരീകരിക്കപ്പെട്ടവരില്‍ 70 ശതമാനവും ദുബായിലെ നൈഫില്‍നിന്ന്‌ എത്തിയവര്‍. ഫെബ്രുവരി അവസാനവാരമാണു കാസര്‍ഗോഡ്‌ ജില്ലയില്‍ ആദ്യമായി, ചൈനയില്‍നിന്ന്‌ എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കു കോവിഡ്‌ സ്‌ഥിരീകരിച്ചത്‌. രണ്ടാംഘട്ടത്തിലാണു ദുബായില്‍നിന്ന്‌ എത്തിയവര്‍ രോഗവാഹകരായത്‌. അവരില്‍ ഭൂരിഭാഗവും നൈഫില്‍ ജോലി ചെയ്‌തിരുന്നവരാണ്‌. ഏത്‌ ഉത്‌പന്നം വിപണിയിലിറങ്ങിയാലും നൈഫിലെ കാസര്‍ഗോട്ടുകാര്‍ അതുമായി ചൈനയിലെത്തി ഡ്യൂപ്ലിക്കേറ്റ്‌ എടുത്താണു വില്‍പ്പന നടത്തിയിരുന്നത്‌. നൈഫിലെ മലയാളികള്‍ 5-8 പേര്‍ ഒന്നിച്ചാണു താമസം. പൊതുശൗചാലയമാണുള്ളത്‌. ഈയവസ്‌ഥയും അവിടെയുള്ള മലയാളികളില്‍, പ്രത്യേകിച്ച്‌ കാസര്‍ഗോട്ടുകാരില്‍, രോഗവ്യാപനത്തിനു കാരണമായി.

പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യമാകെ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കാസര്‍ഗോഡ്‌ ജില്ലയില്‍ അതു നടപ്പായിരുന്നു. അതുകൊണ്ടുതന്നെ ജില്ലയിലെ സാമൂഹിക-സാമ്പത്തികമേഖലകള്‍ പൂര്‍ണമായും താളം തെറ്റി. പ്രവാസികളുടെ കുടുംബങ്ങളാണ്‌ ഏറെ ആശങ്കയില്‍. സമ്പര്‍ക്കപ്പട്ടികയുടെ നീളം കൂടുന്നതാണു ജില്ല ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

Tags
Show More

Related Articles

Back to top button
Close