INDIANEWS

കോവിഡിൽ മാതാപിതാക്കളെ നഷ്ടപെട്ട കുട്ടികൾക്ക് 25 വയസ്സുവരെ പ്രതിമാസം 2500 രൂപ, സൗജന്യ വിദ്യാഭ്യാസം; ആശ്വാസ പ്രഖ്യാപനങ്ങളുമായി ഡൽഹി സർക്കാർ

ന്യു ഡൽഹി: കോവിഡ് രോഗവ്യാപനം കാരണം ദുരിതമനുഭവിക്കുന്നവർക്കായി ആശ്വാസ പ്രഖ്യാപനങ്ങളുമായി ഡൽഹി സർക്കാർ . കുടുംബത്തിലെ മുഖ്യ വരുമാനക്കാരനെ നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസം 2,500 രൂപ പെന്‍ഷന്‍ നൽകുമെന്നും ദുരിതമനുഭവിക്കുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക് ഈ മാസം പത്തു കിലോ വീതം സൗജന്യ റേഷന്‍ അനുവദിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് എല്ലാവിധ സാമ്പത്തിക പിന്തുണയും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്നും കുട്ടികള്‍ക്ക് 25 വയസാകുന്നതുവരെ പ്രതിമാസം 2,500 രൂപ വീതം നല്‍കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. മരിച്ചവരെ തിരികെ കൊണ്ടുവരാൻ കഴിയില്ലെങ്കിലും അവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close