KERALANEWS

കോവിഡിൽ വലഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥികൾ

കോവിഡ് മഹാമാരി രണ്ടാംഘട്ടവും രൂക്ഷമായതോടെ ദുരിതത്തിലായത് വിദ്യാർത്ഥികളാണ്. കഴിഞ്ഞ വർഷം പകുതിയും ഇൗ വർഷം മുഴുവനും കോവിഡ‍് കൊണ്ടുപോയപ്പോൾ എങ്ങനെ പരീക്ഷ എഴുതണമെന്ന സംശയത്തിലാണ് പ്ലസ് വൺ വിദ്യാർത്ഥികൾ. ക്ലാസ്സിന്റെ പകുതി കഴിഞ്ഞാണ് പല വിദ്യാർത്ഥികൾക്കും അഡ്മിഷൻ റെഡിയായതുപോലും. വിത്യസ്ത വിഷയങ്ങളിൽ നിന്നും ഒരു വിഷയം മാത്രം എടുത്ത് പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾക്ക് ക്യത്യമായി ക്ലാസ്സ് കിട്ടത്തതിനാൽ പഠന വിഷയത്തിന്റെ യത്ഥാർത്ത മൂല്യത്തെടെ പഠിച്ചു മനസ്സിലാക്കാൻ സാധിക്കുന്നില്ല.

പ്ലസ് വണിന്റെ മാർക്കും പ്ലസ്സ് ടൂവിന്റെ മാർക്കും വിലയിരുത്തിയാണ് തുടർ പഠനത്തിന് അവസരം ലഭിക്കുന്നത്. അങ്ങനെ വരുമ്പോൾ വിദ്യാർത്ഥികൾക്ക് പഠനം ബുദ്ധിമുട്ടാകും. വിക്ടേഴ്സ് പോലുള്ള മാധ്യമങ്ങൾ ഒരു വിഭാ​ഗം വിദ്യാർത്ഥികളിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ നഷ്ടമാകുന്നത് ഒരു വിഭാ​ഗം സാധാരണ വിദ്യാർത്ഥികളുടെ അവസരങ്ങളാണ്. ഇൗ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയുടെ വീഡിയോ ഇതിനു ഏറ്റവും വലിയ ഉദ്ദാഹരണമാണ്. സർവേ നടത്തി വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ തേടിയതിനു ശേഷമാണ് വീഡിയോ വഴി ബിദ്ധിമുട്ടുകൾ വിദ്യാർത്ഥിനി പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close