Breaking NewsINSIGHTTop News

കോവിഡുമായി ജീവിക്കാൻ തയ്യാറെടുക്കുന്ന നമുക്ക് മൂന്നാം ഡോസ് ചുരുക്കം ചില വിഭാഗങ്ങളിലെങ്കിലും അനിവാര്യമാണ്; നീണ്ട മാരത്തോൺ യുദ്ധം; അതിൽ മൂന്നാം ഡോസ് ഉറപ്പായും ഉണ്ടാകും; ഡോ. സുൽഫി നൂഹു എഴുതുന്നു

ഡോ. സുൽഫി നൂഹു

മൂന്നാം ഡോസ് വാക്‌സിൻ ❓

അതെ,
കോവിഡ് 19ന് മൂന്നാം ഡോസ് വാക്സിൻ നൽകുന്നതിനെ കുറിച്ചാലോചിക്കാൻ സമയമായി വരുന്നു. ഇപ്പോഴേ ആലോചിച്ചു തുടങ്ങിയാൽ പിന്നീട് കാര്യങ്ങളെളുപ്പമാകും. എല്ലാവർക്കുമല്ലെങ്കിലും ആരോഗ്യപ്രവർത്തകർക്ക് , മൂന്നാം ഡോസ് നൽകുന്നതിനെക്കുറിച്ച് ചിന്തിക്കണം. ഇതുവരെയുള്ള പഠനങ്ങൾ പലതും കാണിക്കുന്നത് രോഗപ്രതിരോധം നീണ്ടുനിൽക്കുന്ന കാലാവധി ഏതാണ്ട് ഒരു കൊല്ലത്തിനടുത്തെന്നാണ്
അതിൽ കൂടുതൽ ഉണ്ടാകാനും സാധ്യതയുണ്ട്.

മൂന്നാം ഡോസിനെ കുറിച്ചുള്ള പഠനങ്ങൾ പലതും വളരെ വ്യക്തമായ പോസിറ്റീവ് സൂചനകളാണ് കാണിക്കുന്നത്. 45 ആഴ്ചകൾക്കു ശേഷമുള്ള മൂന്നാമത്തെ ഡോസ് വളരെ മികച്ച പ്രതിരോധശേഷി നൽകുന്നു എന്ന് പഠനങ്ങൾ പറയുന്നു. ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള കാലാവധി 45 ആഴ്ചകളോളം നീട്ടുന്നത് കൂടുതൽ ഫലം നൽകുന്നുവെന്നും അന്താരാഷ്ട്ര ജേണലുകൾ പ്രസിദ്ധീകരിച്ച പഠനങ്ങൾ കാണിക്കുന്നുണ്ട്.

ഓക്സ്ഫോർഡ് ആസ്‌ട്രാ സനികാ വാക്സിനിലാണ്‌ ഈ പഠനങ്ങൾ നടത്തപ്പെട്ടത്. കോവിഡുമായി ജീവിക്കാൻ തയ്യാറെടുക്കുന്ന നമുക്ക് മൂന്നാം ഡോസ് ചുരുക്കം ചില വിഭാഗങ്ങളിലെങ്കിലും അനിവാര്യമാണ്. പക്ഷേ ഇപ്പോൾ മുൻതൂക്കം നൽകേണ്ടത് ഒന്നും രണ്ടും ഡോസുകൾക്ക്‌ തന്നെയെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.

അതായത് മൂന്നാം ഡോസ് ആരോഗ്യപ്രവർത്തകർക്കെങ്കിലും വേണ്ടിവരും. അത്തരമൊരു നയം പലരാജ്യങ്ങളും സ്വീകരിക്കാൻ തുടങ്ങുന്നു. നീണ്ട മാരത്തോൺ യുദ്ധം. അതിൽ മൂന്നാം ഡോസ് ഉണ്ടാകും
ഉറപ്പ്.
ഡോ സുൽഫി നൂഹു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close