Breaking NewsWORLD

കോവിഡ് ആപ്പുകള്‍ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു

ന്യൂ ഡല്‍ഹി: കോവിഡ് വ്യാപനം ട്രാക്ക് ചെയ്യുന്ന മിക്ക മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കും ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായി റിപ്പോര്‍ട്ട്. ഉര്‍ബാന-ചാംപെയ്നിലെ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ മസൂദ ബഷീറും ഡോക്ടറല്‍ വിദ്യാര്‍ത്ഥി തനുശ്രീ ശര്‍മയുമാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ 50 കോവിഡ് അനുബന്ധ ആപ്ലിക്കേഷനുകള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലേക്കെത്തിയത്.

ആരോഗ്യം, സ്ഥാനം, പേര്, പ്രായം, ഇമെയില്‍ വിലാസം, വോട്ടര്‍ പോലെയുള്ള ഉപയോക്താവിന്റെ ഏതെങ്കിലും ഒരു ദേശീയ ഐഡന്റിഫിക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനുകള്‍ തുടര്‍ച്ചയായി ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നുവെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. ”ഗവണ്‍മെന്റുകളുടെ കോവിഡ് ട്രാക്കിംഗ് സാങ്കേതികവിദ്യ ഭാവിയില്‍ എങ്ങനെയെല്ലാം ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്’ എന്ന വിഷയത്തില്‍ നേച്ചര്‍ മെഡിസിന്‍ ജേണലിലാണ് അവരുടെ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചത്.
‘പ്രത്യേകിച്ചും, ഈ ആപ്ലിക്കേഷനുകള്‍ വഴിയുള്ള നിരീക്ഷണം ആളുകള്‍ സഞ്ചരിച്ച വഴികള്‍ തിരിച്ചറിയാനും അവരുടെ മുഴുവന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ തിരിച്ചറിയാനും സര്‍ക്കാരുകളെ അനുവദിക്കും,” എന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഗവേഷകര്‍ വിലയിരുത്തിയ 50 ആപ്ലിക്കേഷനുകളില്‍ 30 എണ്ണവും അവരുടെ മൊബൈല്‍ ഉപകരണങ്ങളായ കോണ്‍ടാക്റ്റുകള്‍, ഫോട്ടോകള്‍, മീഡിയ, ഫയലുകള്‍, ലൊക്കേഷന്‍ ഡാറ്റ, ക്യാമറ എന്നിവയില്‍ നിന്ന് ഡാറ്റ എടുക്കുന്നത് ഉപയോക്താക്കളുടെ അനുമതിയോടെയാണ്. ചില ആപ്ലിക്കേഷനുകള്‍, ഉപയോക്താക്കളുടെ പ്രായം, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, പോസ്റ്റല്‍ കോഡ് എന്നിവയും ശേഖരിക്കുമെന്ന് ഗവേഷകര്‍ കൂട്ടിച്ചര്‍ത്തു.

വൈറസ് പടരുന്നത് തടയാന്‍ നിരീക്ഷണ നടപടികള്‍ ആവശ്യമാണ്, ആരോഗ്യ സംരക്ഷണത്തിനും ജീവന്‍ രക്ഷിക്കാനും വൈറസിന്റെ വ്യാപനം തടയേണ്ടതുണ്ട്. അതിനായി ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കണം എന്നിരുന്നാലും, സ്വകാര്യതയ്ക്കുള്ള അവകാശം പരിരക്ഷിക്കുകയും ,വിവര സ്വകാര്യതയും , സുരക്ഷയും ഉറപ്പാക്കുകയും ചെയ്യണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Tags
Show More

Related Articles

Back to top button
Close