
കോട്ടയം: വടവൂതൂരിലെ എം.ആര്.എഫ് ടയര്‍ നിര്‍മ്മാണശാലയില്‍ കോവിഡ് ബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ഫാക്ടറി അടച്ചു. പതിനഞ്ചോളം പേര്‍ക്ക് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതായാണ് വിവരം.
എന്നാല്‍,പൊലീസും ആരോഗ്യവകുപ്പും ഇവിടെ വേണ്ടത്ര മുന്‍കരുതല്‍ കൈക്കൊള്ളുന്നില്ലെന്ന് നാട്ടുകാര്‍ക്കിടയില്‍ പരാതിയുണ്ട്. അതിനിടെ രോഗവ്യാപനം അനിയന്ത്രിതമാവുന്നതിനാല് വടവാതൂര്‍ കണ്ടെയ്ന്മെന്റ് സോണാക്കി മാറ്റിയേക്കുമെന്നാണ് അറിയുന്നത്. നാളെത്തന്നെ ഇതിനുളള തീരൂമാനം ജില്ലാ അധികൃതര്‍ കൈക്കൊണ്ടേക്കും.