HEALTH

കോവിഡ് കാലം ഉത്കണ്ഠ നിറഞ്ഞതോ? വിഷമതകളെ നേരിടാൻ യോഗ സഹായിക്കുമെന്ന് യുണൈറ്റഡ് നേഷൻസ്

കോവിഡ് കാലത്തെ മാനസിക സമ്മർദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ വിഷമതകളെ നേരിടാൻ യോഗ സഹായിക്കുമെന്ന് യുണൈറ്റഡ് നേഷൻസ്. സാമൂഹ്യമായ ഒറ്റപ്പെടലിനെയും വിഷാദത്തെയും പ്രതിരോധിക്കാനും ആരോ​ഗ്യവും നവചൈതന്യവും നേടാനും മഹാമാരിയുടെ ഈ കാലത്ത് ലോകം മുഴുവനുള്ള ആളുകൾ യോഗ ശീലമാക്കുന്നത് നല്ലതെന്ന് യുഎൻ പറയുന്നു. കൂടുതൽ ഫ്ളക്സിബിൾ ആകാനും ഫിറ്റ്നസ് കൈവരിക്കാനും അവബോധം ഉണ്ടാക്കാനും വിശ്രാന്തിയേകാനും യോഗ സഹായിക്കും.

ക്വാറന്റീനിലും ഐസൊലേഷനിലുമുള്ള കോവിഡ് രോഗികളുടെ മാനസിക സാമൂഹിക സംരക്ഷണത്തിനും പുനരധിവാസത്തിനും യോ​ഗ വലിയ പങ്കുവഹിക്കുന്നുണ്ട്. പരിഭ്രമവും സമ്മർദവും, വർധിച്ച ശ്വാസഗതി, ഉറക്കമില്ലായ്‌മ, വർധിച്ച ഹൃദയമിടിപ്പ്, വിറയൽ, പേശീവലിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം. ഇതൊക്കെ കോവിഡ് പ്രശ്നങ്ങളാണങ്കിലും യോ​ഗ ഒരു പരിധി വരെ മനസംഘർഷം കുറയ്ക്കാനും ജീവിത രീതി മെച്ചപ്പെടുത്താനും സഹായിക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close