
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിക്കുന്ന സാനിറ്റൈസറുകള്‍ക്ക് 18 ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ആല്‍ക്കഹോള്‍-ബേസ്ഡ് സാനിറ്റൈസറുകളെയാണ് 18 ശതമാനം ജി.എസ്.ടി പരിധിയിലുള്‍പ്പെടുത്തിയതായി അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് ഉത്തരവിറക്കിയത്. കേന്ദ്ര ഉപഭോക്ത്യ മന്ത്രാലയം പുറത്തിറക്കിയ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ആല്‍ക്കഹോള്‍-ബേസ്ഡ് ആയി ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കുന്നതിനാല്‍ തന്നെ 18 ശതമാനം ജി.എസ്.ടി നിര്‍ബന്ധമാണെന്നാണ് എ.എ.ആര് നല്കുന്ന വിശദീകരണം
ആവശ്യ സാധനമായ സാനിറ്റൈസറിന് ജി.എസ്.ടിയിലൂടെ ഉയര്‍ന്ന തുക ചുമത്തിയതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കോവിഡ് മറവില്‍ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് വിമര്‍ശനം.
ഹാന്‍ഡ് സാനിറ്റൈസറുകളുടെ നികുതി സംബന്ധിച്ച് സ്പ്രിംഗ്ഫീല്‍ഡ് ഇന്ത്യ ഡിസ്റ്റലറീസ് എ.എ.ആറിന്റെ ഗോവ ബെഞ്ചിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ആല്‍ക്കഹോള്‍-ബേസ്ഡ് സാനിറ്റൈസറുകളെ 12 ശതമാനം ജി.എസ്.ടി വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയത്. ആവശ്യ സാധനമായ സാനിറ്റൈസറിന് ജി.എസ്.ടിയിലൂടെ ഉയര്‍ന്ന തുക ചുമത്തിയതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.