WORLD
കോവിഡ് കാലത്ത് ഡിജിറ്റലായി നവരാത്രി ആഘോഷിച്ച് വിദേശമലയാളി കൂട്ടായ്മ

കാനഡ: കേരളം വിട്ടുപോയിട്ടും നാടിനെ മറക്കാതെ ആഘോഷിക്കുകയാണ് ഒരുകൂട്ടം മലയാളികള്‍. കാനഡയിലെ എഡ്മണിലുള്ള നമഹ എന്ന മലയാളിക്കൂട്ടായ്മയാണ് ഓണത്തിനും വിഷുവിനും ക്രിസ്മസിനുമെല്ലാം അപ്പുറത്തേക്ക് ആഘോഷങ്ങളെ വളര്‍ത്തിയിരിക്കുന്നത്. ഇത്തവണ കോവിഡ് പശ്ചാത്തലമായതുകൊണ്ടുതന്നെ നവരാത്രി ഡിജിറ്റലായി ആഘോഷിക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനു മുന്നോടിയായി പൂജവയ്പിനുള്ള ചിത്രങ്ങളും മറ്റും വിതരണം ചെയ്യുകയും ഓരോ ദിവസവും ഓരോ കലാപ്രവര്‍ത്തനങ്ങളും അവതരണങ്ങളും ഡിജിറ്റലായി നടത്തുകയും ചെയ്യുന്നുണ്ട്. അവിടെത്തന്നെയുള്ള മലയാളികളുടെ കീര്‍ത്തനാലാപനങ്ങളും മറ്റുമാണ് ഇതില്‍ പ്രധാനം. ഇതിനുമുമ്പ് നമഹയുടെ നേതൃത്വത്തില്‍ കര്ക്കിടകവാവിന് ബലിതര്‍പ്പണവും സംഘടിപ്പിച്ചിരുന്നു. കൂടാതെ അഷ്ടമിരോഹിണിയും ഇവര്‍ ഡിജിറ്റലായിത്തന്നെയാണ് ആഘോഷിച്ചത്.