Movies

കോവിഡ് കാലത്ത് സംവിധായകനൊപ്പം സൈക്കിളിൽ ചാർമി; മുംബൈയിലൂടെ ചാർമി കൗറിന്റെ സൈക്കിൾ സവാരി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

MMNetwork Entertainment Desk

കോവിഡ് കാലത്ത് മുംബൈ നഗരത്തിലൂടെ മാസ്കും ധരിച്ച് സൈക്കിൾ സവാരിക്കിറങ്ങിയ നടി ചാർമി കൗറിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങിൽ വൈറലാകുന്നു. തെലുങ്ക് സംവിധായകനും നിർമ്മാതാവുമായ പുരി ജഗനാഥനൊപ്പമാണ് ചാർമി സൈക്കിൾ സവാരിക്കിറങ്ങിയത്. മാസ്ക് ധരിച്ച് സൈക്കിളിൽ കറങ്ങിയ സുന്ദരിക്ക് പിന്നാലെ ക്യാമറകളുമായി ആരാധകരും വെച്ചുപിടിച്ചു. റോഡിൽ തിരക്കില്ലാത്ത സമയം നോക്കിയാണ് താരം സൈക്കിളുമായി ഇറങ്ങിയത്. പ്രധാന റോഡിലൂടെ സൈക്കിൾ ചവിട്ടി തിരക്കൊഴിഞ്ഞ ഇടറോഡിലേക്കു തിരിഞ്ഞതും മെല്ലെ തിരികെ നോക്കി മാസ്‌ക് താഴ്‌ത്തുകയും ചെയ്തു താരം.

കോവിഡ് കാലത്ത് താരം വിവാദങ്ങളിൽ പെട്ടിരുന്നു. ഹൈദരാബാദിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ച വാർത്ത വിഡിയോ ആയി ചാർമി പോസ്റ്റ് ചെയ്യുകയായിരുന്നു. തമാശ രൂപേണയായിരുന്നു ചാർമി വിഡിയോയിൽ കോറണയെ കുറിച്ച് സംസാരിച്ചത്. ‘ഓൾ ദ ബെസ്റ്റ് കൂട്ടുകാരെ, കാരണം കൊറോണ ഡൽഹിയിലും തെലുങ്കാനയിലും എത്തിയിരിക്കുകയാണ്. അങ്ങനെയാണ് ഞാൻ കേട്ടത്, വാർത്തയിലും ഉണ്ട്. ഓൾ ദ ബെസ്റ്റ്, കൊറോണ എത്തിയിരിക്കുന്നു” എന്നായിരുന്നു ചാർമി പറഞ്ഞത്. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ചാർമി കൊറോണയെക്കുറിച്ച് സംസാരിച്ചത്.

താരത്തിന്റെ വിഡിയോ വെെറലായി മാറിയതോടെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇതോടെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തി. പക്വതയില്ലായ്മ കാരണമാണ് താനിത്തരമൊരു പ്രതികരണം നടത്തിയതെന്നും മാപ്പ് ചോദിക്കുന്നതായും ചാർമി പറഞ്ഞു. വിവാദ വിഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും താരം പറഞ്ഞു.

1987 മെയ് 17ന് മുംബൈയിലെ പഞ്ചാബി കുടുംബത്തിലാണ് താരം ജനിച്ചത്. വസായിലെ കർമ്മലീത്ത കോൺവെന്റ് ഇംഗ്ലീഷ് സ്‌ക്കൂളിലായിരുന്നു വിദ്യാഭ്യാസം.2002ൽ പ്രദർശനത്തിനെത്തിയ നീ തൊടു കാവലി എന്ന തെലുഗു ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2002ൽ പ്രദർശനത്തിനെത്തിയ കാട്ടുചെമ്പകം എന്ന ചിത്രമാണ് മലയാളത്തിൽ ആദ്യമായി ചെയ്തത്. ആഗതൻ, താപ്പാനഎന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങൾ. കൂടുതലായും തെലുഗു ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

Tags
Show More

Related Articles

Back to top button
Close