KERALANEWS

കോവിഡ് കാലത്ത് സമരങ്ങള്‍ വിലക്കി ഹൈക്കോടതി

കൊച്ചി: കോവിഡ് കാലത്ത് പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്‍റെ ഉത്തരവ്.
കേന്ദ്ര മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
10 പേര്‍ക്ക് പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാം എന്ന സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കേന്ദ്രനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ചു സമരം നടന്നാല്‍ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികള്‍ ആയിരിക്കും എന്നും കോടതി പറഞ്ഞു. കോവിഡ് കഴിയും വരെ സമരങ്ങള്‍ക്ക് മൊറട്ടോറിയം വേണമെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് നിലപാടില്‍ സര്‍ക്കാര്‍ വിയോജിപ്പ് അറിയിച്ചു. കേസിലെ എതിര്‍കക്ഷികളായ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് കോടതി നോട്ടീസയച്ചു. ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും ഹൈക്കോടതി വിലക്കി.

Tags
Show More

Related Articles

Back to top button
Close