INDIANEWSTrending

കോവിഡ് കുറയുന്നു മ്യൂക്കോമൈക്കോസിസ് വ്യാപനം കൂടുന്നു

അഹമ്മദാബാദ്: രാജ്യത്ത് കോവിഡ് രോഗബാധ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശങ്ക ഉയര്‍ത്തി മറ്റൊരു രോഗം.അപൂര്‍വവും മാരകവുമായ മ്യൂക്കോമൈക്കോസിസ് എന്ന ഫംഗസ് രോഗമാണ് ഇപ്പോള്‍ രാജ്യത്ത് പടരുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതയിലാണ് കേന്ദ്ര ആരോഗ്യവകുപ്പ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഇതുവരെ 44 മ്യൂക്കോമൈക്കോസിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അഹമ്മദാബാദിന് പുറമെ, ഡല്‍ഹിയിലും മുംബൈയിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്താണ് മ്യൂക്കോമൈക്കോസിസ് ?

സ്യൂഗോമൈകോസിസ് എന്ന പേരില്‍ നേരത്തെ അറിയപ്പെട്ടിരുന്ന അപൂര്‍വ ഇനം ഫംഗസ് പകര്‍ച്ചവ്യാധിയാണ് മ്യൂക്കോമൈക്കോസിസ്. സാധാരണയായി മൂക്കില്‍ നിന്നും ആരംഭിച്ച് അണുബാധ കണ്ണുകളിലേക്ക് വ്യാപിക്കുന്നു. പെട്ടന്നുള്ള രോഗനിര്‍ണയത്തിലും ചികിത്സയിലൂടെയും രോഗം നിര്‍ണയിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ ഇത് അതി മാരകമായ രോഗമാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
മ്യൂക്കോമൈക്കോസിസ് ഫംഗസ് ബാധ കണ്ണിന് ഗുരുതര തരാറുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ ഫംഗസ് ബാധ കണ്ണിന്റെ പ്യൂപ്പിളിന് ചുറ്റുമുള്ള പേശികളെ തളര്‍ത്തുന്നു, ഇത് അന്ധതയിലേക്ക് പോകുവാനും കാരണമായേക്കും.ഇത്തരം രോഗികളുടെ കണ്ണ് പുറത്തേക്ക് ഉന്തിയ നിലയില്‍ കാണപ്പെടും. അതിന് പുറമെ, ഫംഗസ് ബാധ തലച്ചോറിലേക്ക് പടരുകയാണെങ്കില്‍ അത് മെനഞ്ചൈറ്റിസിന് വരെ കാരണമായേക്കും എന്നും ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

മ്യൂക്കോമൈക്കോസിസ് ഫംഗസ് ബാധ പ്രധാനമായും ബാധിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവരേയോ രോഗാണുക്കളോട് പോരാടാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവരെയോ ആണ് ഇത് ബാധിക്കുക. കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തവരിലാണ് ഈ രോഗവും റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് സൂചന. അതിന് പുറമെ, പ്രമേഹവും മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കും ഇത് അപകട സാധ്യത ഉണ്ടാക്കുന്നു. അഹമ്മദാബാദില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്ത ആളുകളില്‍ കൂടുതല്‍പേര്‍ക്കും പ്രമേഹമുണ്ടായിരുന്നു.
മൂക്കില്‍ നീര്‍വീക്കം അല്ലെങ്കില്‍ കാഴ്ചശക്തി മങ്ങുക എന്നിവയാണ് മ്യൂക്കോമൈക്കോസിസിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക.

പ്രതിരോധം എങ്ങനെ?

ശുചിത്വം പാലിക്കുക, പൊതുസ്ഥലങ്ങളിലും മറ്റും മാസ്‌ക് ധരിക്കുക, ഇടക്കിടെ കൈകള്‍ വൃത്തിയാക്കി സൂക്ഷിക്കുക, കണ്ണിലും മൂക്കിലും മറ്റും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close