
മലപ്പുറം: കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയില്‍ പോയ മലപ്പുറം കലക്റ്റര്‍ കെ. ഗോപാലകൃഷ്ണന് ഇപ്പോഴും കര്മനിരതന്. ചികിത്സയിലിരിക്കുന്ന കേന്ദ്രത്തില്‍ താത്കാലിക ഓഫിസാക്കി മാറ്റിയാണ് അദ്ദേഹം തന്റെ കൃത്യനിര്‍വഹണം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുന്നത്. ഫെയ്സ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ജില്ലാ കളക്റ്ററെ കൂടാതെ പെരിന്തല്‍മണ്ണ സബ് കലക്റ്റര്‍ക്കും അസിസ്റ്റന്റ് കലക്റ്റര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ഉള്‍പ്പെടെ 21 ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.