
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യ. 24 മണിക്കൂറിനിടെ 62,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. നിലവില്‍ 20,27,075 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.മരണസംഖ്യ 41000 കടന്നു. 41,585 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.24 മണിക്കൂറിനിടെ 886 പേര്‍ക്കാണ് ജീവന് നഷ്ടമായത്. നിലവില്‍ 6,07,384 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 13,78,106 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 11,514പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.316പേര് മരിച്ചു. 4,79,779പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,46,305പേര് ചികിത്സയിലാണ്. 3,16,375പേര് രോഗമുക്തരായി. 16,792പേര് മരിച്ചു.