കോവിഡ്: കൊച്ചി മേയര്‍ സൗമിനി ജെയിന് സ്വയം നിരീക്ഷണത്തില്‍

കൊച്ചി: പശ്ചിമകൊച്ചിയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരു വാര്‍ഡ് കൗണ്‍സിലറും ഉള്‍പ്പെടുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന കൊച്ചി മേയര്‍ സൗമിനി ജെയിന് ഉള്‍പ്പടെയുള്ളവര്‍ സ്വയം നിരീക്ഷണത്തിലാണ്. കോര്പ്പറേഷന് ഓഫീസ് ഇന്ന് അണുവിമുക്തമാക്കും. വെള്ളിയാഴ്ച നടക്കേണ്ട കൗണ്‍സില്‍ യോ?ഗം ഓണ്‍ലൈനായി നടത്താനും തീരുമാനമായി. പശ്ചിമ കൊച്ചിയില്‍ ഇപ്പോഴും രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പശ്ചിമകൊച്ചിയില്‍ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള് സ്ഥിരീകരിച്ചു. രണ്ടു പേരാണ് മരിച്ചത്. ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ക്ലീറ്റസ് (82) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. കോഴിക്കോട് നല്ലളം സ്വദേശി അഹമ്മദ് ഹംസയാണ് കോവിഡിനേത്തുടര്‍ന്ന് മരിച്ച് രണ്ടാമത്തെയാള്‍. 72 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.