Covid UpdatesKERALANEWS

കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ പിഴ ഇനി ഓണ്‍ ദി സ്‌പോട്ടില്‍

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കുകയാണ് സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതിരുന്നാലോ അല്ലെങ്കില്‍ മൂക്കും വായും മൂടാതെ മാസ് ഉപയോഗിച്ചാലോ ഉള്ള പിഴത്തുക ഉയര്‍ത്തിയിട്ട് നാളുകളായിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കോവിഡ്‌ നിയമലംഘനം നടത്തുന്നവര്‍ക്ക് പിടിക്കപ്പെടുന്നിടത്തുവച്ചുതന്നെ പിഴ ചുമത്താന്‍ തീരുമാനിച്ചത്. ക്വാറന്റൈനില്‍ ഉള്ളവര്‍ പുറത്ത് ചുറ്റിക്കറങ്ങുന്നത് പിടിക്കപ്പെട്ടാലും ഇത്തരത്തില്‍ത്തന്നെ ഉടനടി നടപടിയുണ്ടാകും. പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കുറക്കുന്നതിനുള്ള മൂന്നാം ഘട്ട നടപടികള്‍ പ്രഖ്യപിച്ച സാഹചര്യത്തിലാണ് ഈ തീരുമാനവും ഉണ്ടായിരിക്കുന്നത്. ആളുകള്‍ കൂട്ടംകൂടുന്ന ഒരു പരിപാടിയും അനുവദിക്കുന്നതല്ല , എന്നാല്‍ സംസ്ഥാനത്തിനകത്ത് യാത്രയ്ക്കും ചരക്കു നീക്കത്തിനും വിലക്കില്ല. സംസ്ഥാനത്ത് 903 പേര്‍ക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 706 പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയാണ്.

Tags
Show More

Related Articles

Back to top button
Close