കോവിഡ് ടെസ്റ്റ് നടത്താന്‍ ഏതെങ്കിലും ഡോക്ടറുടെ കുറിപ്പടി മതിയാകും: കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് പരിശോധനയ്ക്ക് ഇനി രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും ഡോക്ടറിന്റെ കുറിപ്പടി മതിയാകും. ടെസ്റ്റിന് നിര്‍ദ്ദേശിക്കുന്നത് ഒരു സര്‍ക്കാര്‍ ഡോക്ടറാകണമെന്ന നിര്‍ബന്ധവുമില്ല. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തില്‍ നിന്ന് ഇങ്ങനെ ഒരു തീരുമാനമുണ്ടായിരിക്കുന്നത്..
ഇതിനോടകം 90,56,173 ടെസ്റ്റുകളാണ് രാജ്യത്തെ ഡയഗനോസ്റ്റിക് ടെസ്റ്റിംഗ് ശൃംഖല നടത്തിയിട്ടുള്ളത്.1,065 ലാബുകളാണ് ആകെ ഉള്ളത്. അതില്‍ 768 എണ്ണം പൊതുമേഖലയിലും 297 എണ്ണം സ്വകാര്യ മേഖലയിലുമാണ്.അത് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുമുണ്ട്. പിപിഇ കിറ്റ് ധരിച്ച് മണിക്കൂറുകളോളം ലാബില്‍ കഴിയുന്ന അവിടുത്തെ ജീവനക്കാരുടെ ജോലിഭാരവും അധികമാണ്. ദിവസവും കോവിഡ് ടെസ്റ്റ് നടത്തുന്നവരുടെ എണ്ണം രാജ്യത്ത് കൂടിക്കൊണ്ടിക്കുകയാണ്. ഇന്നലെ 2,29,588 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്.