Breaking NewsKERALANEWSTop News

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അതിര്‍ത്തി യാത്രയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതല്‍

കൊച്ചി: കേരള- കര്‍ണാടക അതിര്‍ത്തി യാത്രയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതല്‍. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അതിര്‍ത്തികളില്‍ പരിശോധന നടത്തിയതിന് ശേഷമാവും പ്രവേശനം അനുവദിക്കുക.തലപ്പാടി അതിര്‍ത്തിയില്‍ ഇന്നലെയെത്തിയ യാത്രക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിനെ തുടര്‍ന്ന് നിയന്ത്രണമേര്‍പ്പെടുത്തി, പരിശോധനകള്‍ കര്‍ശനമാക്കനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.കര്‍ണാടക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. കഴിഞ്ഞ തവണ പ്രതിഷേധങ്ങള്‍ക്ക് മുന്നിലുണ്ടായ എകെഎം അഷറഫ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. വീണ്ടും പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ നിന്ന് തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന പ്രചാരണ വിഷയമാക്കി അതിര്‍ത്തി നിയന്ത്രണത്തെ മാറ്റാനാണ് സ്ഥാനാര്‍ത്ഥിയുടെ കണക്കുകൂട്ടല്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close