Breaking NewsCovid UpdatesHEALTHINDIANEWS

കോവിഡ് പരിശോധനയുടെ ആധികാരികതയിൽ സംശയമുന്നയിച്ച് രാജസ്ഥാൻ എംപി

ജയ്‌പൂർ: രാജ്യമൊട്ടാകെ കോവിഡ് പോസിറ്റീവ് ഫലങ്ങളുടെ എണ്ണം ദിനേന ഉയരുമ്പോൾ, കോവിഡ് 19 പരിശോധനയുടെ ആധികാരികത ചോദ്യം ചെയ്ത് രാജസ്ഥാൻ എം.പി. ഹനുമാൻ ബെനിവാൾ. രണ്ടുതവണ കോവിഡ് 19 പരിശോധന നടത്തിയ എം.പി.ക്ക് ഒരു പരിശോധനയിൽ പോസിറ്റീവും മറ്റൊരു പരിശോധനയിൽ നെഗറ്റീവും ആണ് ഫലം ലഭിച്ചത്. നാഗോർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പി. തനിക്ക് ലഭിച്ച രണ്ടു പരിശോധനാ ഫലങ്ങളുടെയും ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

പാർലമെന്റ് മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി അംഗങ്ങൾക്ക് നിർബന്ധിതമായി നടപ്പാക്കിയ കോവിഡ് 19 പരിശോധനയിലാണ് ഹനുമാൻ കോവിഡ് 19 സ്ഥിരീകരിച്ചത്. ഈ പരിശോധന നടത്തിയത് ഐ.സി.എം.ആറായിരുന്നു. ഇതേ തുടർന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കാതെ നാട്ടിലേക്ക് മടങ്ങിയ ഹനുമാൻ ബെനിവാൾ ജയ്പുർ സവായ് മാൻ സിങ് ആശുപത്രിയിൽ വീണ്ടും പരിശോധന നടത്തി. എന്നാൽ ഇവിടെ നിന്ന് ലഭിച്ച പരിശോധനാഫലം നെഗറ്റീവായിരുന്നു.

‘ലോക്സഭ പരിസരത്ത് വെച്ച് നടത്തിയ പരിശോധനയിൽ ഞാൻ കോവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തി. മടങ്ങിയെത്തി ജയ്പുർ എസ്.എം.എസ്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഞാൻ നെഗറ്റീവാണെന്ന് കണ്ടെത്തി. രണ്ടുപരിശോധനാഫലങ്ങളും ഞാൻ പങ്കുവെക്കുന്നു. ഇതിൽ ഏതാണ് പരിഗണിക്കേണ്ടത്?’ പരിശോധനാഫലങ്ങൾ പങ്കുവെച്ചുകൊണ്ട് എം.പി. ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close