Covid UpdatesINDIA

കോവിഡ് പോരാളികളുടെ ശമ്പളം ഉറപ്പാക്കണം : സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡിനെതിരെ യുള്ള പ്രവര്‍ത്തനങ്ങലില്‍ മുന്‍നിര പോരാളികളായ ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൃത്യസമയത്ത് ശമ്പളം നല്‍കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതോടെ ഉത്തരവ് നടപ്പാക്കാത്തവര്‍ക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ദുരന്തനിവാരണ നിയമപ്രകാരം ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട് ‘ കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ അതൃപ്തി അറിയിച്ചശേഷം ജസ്റ്റിസ് എം.ആര്‍. ഷാ അറിയിച്ചു. അതേസമയം ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായും എന്നാല്‍ നാലു സംസ്ഥാനങ്ങള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പഞ്ചാബ്, മഹാരാഷ്ട്ര, ത്രിപുര, കര്‍ണാടക എന്നിവയാണ് ആ നാലു സംസ്ഥാനങ്ങളെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റീന്‍ കാലാവധി അവധിയായി പരിഗണിക്കുന്നുവെന്ന ഹര്‍ജിക്കാരുടെ പരാതിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close