INDIANEWSTop News

കോവിഡ് പ്രകൃതിദുരന്തമല്ല, രോഗബാധ മൂലം മരിച്ചവരുടെ പേരിൽ നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ; പൊതുതാൽപര്യഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യു ഡൽഹി:കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി കണക്കാക്കാനാവില്ലെന്നും അതിനാൽ രോഗബാധ മൂലം മരിച്ചവരുടെ പേരിൽ നഷ്ടപരിഹാരം നൽകാനാവില്ലെന്നും അറിയിച്ച് കേന്ദ്രസർക്കാർ. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ സത്യവാങ്മൂലം നൽകി.

ആരോഗ്യമേഖലയിൽ ചെലവ് വർധിച്ചുവെന്നും നികുതി വരുമാനം കുറഞ്ഞെന്നുമാണ് നീക്കത്തെ കേന്ദ്രം ന്യായീകരിക്കുന്നത്. ഈ സാഹചര്യത്തിൽ മഹാമാരിയിൽ മരിച്ച ലക്ഷകണക്കിന് പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക സാധ്യമല്ലെന്നും ദുരന്ത നിവാരണ നിയമപ്രകാരം ഭൂചലനം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് നഷ്ടപരിഹാരം നൽകുന്നതെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. കൊവിഡ് നേരിടുന്നതിനുള്ള നടപടികൾക്കുള്ള തുകയെ ഇത് ബാധിക്കുമെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.

കൊവിഡ് കാരണമുള്ള മരണമാണെങ്കിൽ അക്കാര്യം മരണസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. കൊവിഡ് മരണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്ന ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. പൊതുതാത്പര്യ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close