Covid UpdatesKERALANEWS

കോവിഡ് പ്രതിരോധം: എറണാകുളത്ത് മെഡിക്കൽ ഓക്സിജന്റെ ഉത്പാദനം വർധിപ്പിക്കും

എറണാകുളം: കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജൻ്റെ ഉത്പാദനം വർധിപ്പിക്കാൻ എറണാകുളം കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.. രോഗികളുടെ എണ്ണം വർധിച്ചാൽ എല്ലാവർക്കും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഓക്സിജൻ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്.

ബിപിസിഎല്ലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ഓക്സിജൻ രണ്ട് ടണ്ണിൽ നിന്ന് മൂന്ന് ടണ്ണാക്കി ഉയർത്താൻ നിർദ്ദേശം നൽകി. പുതിയ പ്ലാൻ്റുകളിൽ നിന്നുള്ള ഓക്സിജൻ ഉത്പാദനം ഒരാഴ്ചക്കുള്ളിൽ ആരംഭിക്കും. കൂടാതെ ഫോർട്ടുകൊച്ചി, തൃപ്പൂണിത്തുറ, പള്ളൂരുത്തി താലൂക്ക് ആശുപത്രികളിലും മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും പുതിയതായി നാല് പ്ലാന്റുകളും സ്ഥാപിക്കും. 551 പ്ലാൻ്റുകൾകൂടി അടിയന്തരമായി സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close