KERALANEWS

കോവിഡ് പ്രതിരോധം ; K 19′ ബ്രാൻഡഡ് മാസ്ക്കുമായി കുടുംബശ്രീ മിഷൻ

കൊച്ചി : കോവിഡ് രണ്ടാം തരം​ഗവും ശക്തമായിത്തന്നെ നിലനിന്നതിന്റെ ഭാ​ഗമായി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമെന്നോണം ബ്രാൻഡഡ് മാസ്ക്ക് നിർമ്മാണ രംഗത്തേക്ക് കടക്കുകയാണ് എറണാകുളം കുടുംബശ്രീ മിഷൻ. K 19 എന്ന ബ്രാൻഡിലാണ് എറണാകുളം ജില്ലാ ടെയ്‌ലറിംഗ് കൺസോർഷ്യം അംഗങ്ങൾ മാസ്ക്കുകൾ നിർമ്മിക്കുന്നത്. മാസ്ക്കുകളുടെ വിപണന ഉദ്ഘാടനം കളക്ടർ എസ് സുഹാസ് നിർവ്വഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രഞ്ജിനി എസ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ റജീന T M , കൺസോർഷ്യം അംഗങ്ങളായ രഹന , ജുബിന എന്നിവർ സന്നിഹിതരായി. മാസ്ക്കുകൾ ലഭിക്കാൻ – 8547378791, 9946736480 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കളക്ടർ ഫെയ്സ്ബുക്ക് പേജിൽ വ്യക്തമാക്കി.
നം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close