INDIA

കോവിഡ് പ്രതിരോധത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫലപ്രദമായ പരിശോധന, കണ്ടെത്തല്‍, ചികിത്സ, നിരീക്ഷണം എന്നിവയിലൂടെ കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. പരിശോധനയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ദുരീകരിക്കാന്‍ വ്യക്തമായ ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മോദി പറഞ്ഞു.’പരിശോധനയെക്കുറിച്ച് വ്യക്തമായ സന്ദേശങ്ങള്‍ കൈമാറേണ്ടത് അത്യാവശ്യമാണ്. കാരണം ഇപ്പോഴത്തെ കൊവിഡ് രോഗികളില്‍ മിക്കവര്‍ക്കും ലക്ഷണങ്ങളൊന്നും തന്നെയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ ഇടയുണ്ട്. പരിശോധന മോശമാണെന്ന ചിന്ത ആളുകളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. രോ?ഗബാധയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കാതെ ചിലരെങ്കിലും പെരുമാറുന്നുണ്ട്.’ മോദി പറഞ്ഞു.മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ദില്ലി, പഞ്ചാബ്, കര്‍ണ്ണാടക, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആരോഗ്യമന്ത്രിമാരുമായിട്ടാണ് കൊവിഡ് സ്ഥിതി?ഗതികള്‍ വിലയിരുത്തുന്നതിനുള്ള വിര്‍ച്വല്‍ മീറ്റിം?ഗ് നടത്തിയത്. രാജ്യത്തെ സജീവമായ കേസുകളില്‍ ശതമാനം കേസുകളും ഈ സംസ്ഥാനങ്ങളിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close